01 February, 2019 12:52:27 PM


കോട്ടയം അരുവിക്കുഴിയില്‍ ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു



കോട്ടയം: പള്ളിക്കത്തോട് അരുവിക്കുഴിക്കടുത്ത് ഓട്ടോ ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൂരോപ്പട പൂവപ്പൊയ്കയില്‍ വിജയകുമാറിനെ (50) ആണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടത്. വിജയകുമാര്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷയിലാണ് മൃതദേഹം കണ്ടത്. മാനസിക പ്രശ്നങ്ങള്‍ മൂലമായിരിക്കാം ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് നിഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് അയച്ചു.


Share this News Now:
  • Google+
Like(s): 296