01 February, 2019 10:43:57 AM


കാട്ടുമൃഗങ്ങളെ പിടിക്കാന്‍ വൈദ്യുതിക്കെണി; പ്രതി അറസ്റ്റില്‍



അതിരപ്പിള്ളി: കോട്ടാമല വനത്തിനോട് ചേര്‍ന്ന പറമ്പില്‍ പന്നി, മാന്‍, വെരുക്, അണ്ണാന്‍ തുടങ്ങിയ കാട്ടുമൃഗങ്ങളെ പിടിക്കാന്‍ വൈദ്യുതിക്കെണി വെച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. വെട്ടിക്കുഴി കോലാനിക്കല്‍ ജോണി (65) യെയാണ് അറസ്റ്റ് ചെയ്തത്. എട്ട് ഏക്കര്‍ വരുന്ന പറമ്പില്‍ വൈദ്യുതി പ്രവഹിപ്പിച്ച്‌ ഷോക്കേല്‍പ്പിച്ച് പിടിക്കാന്‍ ഇരുമ്പ് കമ്പികളും ചെറിയ മൃഗങ്ങളെ പിടിക്കാന്‍ കൂടുകള്‍ നിര്‍മ്മിക്കുകയുമാണ് ചെയ്തത്. 


മാനുകളെ ആകര്‍ഷിക്കാന്‍ കൊക്കോമരത്തില്‍ പൈനാപ്പിള്‍ കെണിയാക്കി വെച്ചിരുന്നു. ചക്ക തുളച്ച്‌ വിഷം വെച്ചിരുന്നു. കൂടുകളും 10 കിലോയോളം ഇരുമ്പു കമ്പികളും പറമ്പില്‍ നിന്ന് വനപാലകര്‍ പിടിച്ചെടുത്തു. പഴയ ഒരു വീട്ടില്‍ നിന്നാണ് മൃഗങ്ങളെ പിടിക്കാന്‍ ഇയാള്‍ വൈദ്യുതി എടുത്തിരുന്നത്.

വനപാലകര്‍ വൈദ്യുതിവകുപ്പിനെ അറിയിച്ചതിനെത്തുടര്‍ന്ന് കുറ്റിച്ചിറ സെക്ഷന്‍ ഓഫീസ് ജീവനക്കാരെത്തി വീട്ടിലെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുകയും ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K