28 January, 2019 03:02:42 PM


മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് തകര്‍പ്പന്‍ ജയം; പരമ്പരയും സ്വന്തമാക്കി



മൗ​ണ്ട് മൗ​ന്‍​ഗ​നൂ​യി: ന്യൂസിലാണ്ടിനെതിരെ തുടര്‍ച്ചയായ മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 7 വിക്കറ്റ് ജയത്തോടെ ഇന്ത്യ പരമ്പര 3-0നു സ്വന്തമാക്കി.



ന്യൂസിലാണ്ടിനെ 243 റണ്‍സിനു പുറത്താക്കിയ ശേഷം 43 ഓവറിലാണ് ഇന്ത്യ വിജയം കുറിച്ചത്. രോഹിത് ശര്‍മ്മയും (62) വിരാട് കോഹ്‍ലിയും (60) അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ അമ്ബാട്ടി റായിഡു (40*)-ദിനേശ് കാര്‍ത്തിക് (38*) എന്നിവര്‍ പുറത്താകാതെ നിന്നു.



നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 243 റണ്‍സിനു 49ാം ഓവറില്‍ ഓള്‍ ഔട്ട് ആവുകയായിരുന്നു. റോസ് ടെയിലര്‍ 93 റണ്‍സുമായി മത്സരത്തിലെ തന്നെ ടോപ് സ്കോറര്‍ ആയെങ്കിലും മറ്റു താരങ്ങളില്‍ ടോം ലാഥം (51) മാത്രമാണ് താരത്തിനു പിന്തുണയേകിയത്. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി നാല് വിക്കറ്റ് നേടി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K