23 January, 2019 01:45:34 PM


സിപിഎം ലോക്കല്‍ സെക്രട്ടറിയെ കോടതി വളപ്പില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം



പാലക്കാട്: സിപിഎം ലോക്കല്‍ സെക്രട്ടറിയെ കോടതി വളപ്പില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. പാലക്കാട് കണ്ണമ്പ്ര ലോക്കല്‍ സെക്രട്ടറി എം.കെ സുരേന്ദ്രനെയാണ് ആലത്തൂര്‍ കോടതി വളപ്പില്‍ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശിവദാസനെ പൊലീസ് കസ്റ്റഡിയിലെടുത്തു.


കോടതി വളപ്പില്‍ വച്ച്‌ ബൈക്ക് കൊണ്ട് സുരേന്ദ്രനെ ഇടിച്ച്‌ വീഴ്‌ത്തിയ ശേഷമാണ് അക്രമികള്‍ സുരേന്ദ്രനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇതിനുശേഷം ശിവദാസന്‍ ആയുധവുമായി പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശിവദാസനും സുരേന്ദ്രനും അയല്‍വാസികളാണ്. പരിക്കേറ്റ ലോക്കല്‍ സെക്രട്ടറി സുരേന്ദ്രനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K