21 January, 2019 09:57:19 AM


പാലക്കാട് പുത്തൂരില്‍ സിന്‍ഡിക്കേറ്റ് ബാങ്ക് എടിഎമ്മില്‍ കവര്‍ച്ചാശ്രമം



പാലക്കാട്:  സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ പുത്തൂര്‍ ശാഖയിലെ എ.ടി.എമ്മില്‍ മോഷണ ശ്രമം നടന്നതായി തെളിവ് ലഭിച്ചു. ശനിയാഴ്ച രാത്രി ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് എ.ടി.എം കിയോസ്‌കിനുള്ളില്‍ കടന്ന് മെഷീന്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും 12 മണിയോടെ ശ്രമം ഉപേക്ഷിച്ച്‌ ഇവര്‍ കടന്നുകളയുകയുമായിരുന്നു. ഞായറാഴ്ച രാവിലെ പണമെടുക്കാനെത്തിയവര്‍ ബാങ്ക് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് പോലീസും സ്ഥലത്തെത്തി സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോഴാണ് സംഭവം സ്ഥിരീകരിച്ചത്. മൂന്നുപേര്‍ എ.ടി.എമ്മില്‍ കടന്ന് മെഷീന്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത് കണ്ടെത്തുകയും ഇവരില്‍ ഒരാളുടെ മുഖം വ്യക്തമാകുകയും ചെയ്തിട്ടുണ്ട്. വിരലടയാള വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K