20 January, 2019 08:38:54 PM


ഏറ്റുമാനൂരിലെ കോഴിഫാമില്‍ നാല് കാലുകളുള്ള അത്ഭുത കോഴികുഞ്ഞ്



ഏറ്റുമാനൂര്‍: നാല് കാലുള്ള കോഴികുഞ്ഞ് നാട്ടുകാരുടെയിടയില്‍ ചര്‍ച്ചാ വിഷയമാകുന്നു. ഏറ്റുമാനൂര്‍ വെട്ടിമുകള്‍ കല്ലുകീറുംതടത്തില്‍ റോയിയുടെ കോഴിഫാമിലാണ് ഈ അത്ഭുതകോഴികുഞ്ഞ്. കോഴിക്കോട് നിന്നും പത്ത് ദിവസം പ്രായമായ ആയിരം ബ്രോയിലര്‍ കോഴികുഞ്ഞുങ്ങളെ ഒരാഴ്ച മുമ്പ് റോയി തന്‍റെ ഫാമില്‍ എത്തിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഫാമിലെത്തി കുശലം പറയുന്നതിനിടെ അയല്‍വാസിയായ രാജേഷ് ആണ് ഇതില്‍ ഒരു കോഴികുഞ്ഞിന്‍റെ നടത്തത്തിലുള്ള വ്യത്യാസം റോയിയുടെ ശ്രദ്ധയില്‍പെടുത്തിയത്. തുടര്‍ന്നുള്ള പരിശോധനയിലാണ് കോഴികുഞ്ഞിലെ അത്ഭുതപ്രതിഭാസം ഇവര്‍ കാണുന്നത്. എന്തായാലും പ്രത്യേക ശ്രദ്ധ നല്‍കി ഇതിനെ വളര്‍ത്താനാണ് റോയിയുടെ തീരുമാനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K