18 January, 2019 02:22:33 PM


സീറോ അവര്‍ ക്യാമ്പയിനുമായി കോഴിക്കോട് സിറ്റി പോലീസ്



കോഴിക്കോട്: നഗര പരിധിയില്‍ നിയമ ലംഘനം മൂലമുള്ള അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സീറോ അവര്‍ ക്യാമ്പയിനുമായി ആണ് പുതിയ പരീക്ഷണവുമായി കോഴിക്കോട് സിറ്റി പോലീസ്. ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ പിഴ ഈടാക്കുന്നതിന് പകരം ഇനി മുതല്‍ ബോധവത്കണ ക്ലാസുകള്‍ നടത്താനാണ് തീരുമാനം. ജില്ലാ പോലീസ് മേധാവി കെ സഞ്ജയ് കുമാര്‍ ഗുരുദ്ധിന്‍റെ നിര്‍ദേശ പ്രകാരം ആണ് പദ്ധതി.


നഗരത്തില്‍ 60 ഇടങ്ങളില്‍ ആയാണ് പോലീസ് പരിശോധന നടത്തിയത്. ദിവസവും ഒരു മണിക്കൂര്‍ ആണ് സീറോ അവര്‍ നടപ്പിലാക്കുക. റോഡ് സുരക്ഷാ ഉറപ്പാക്കാനും ട്രാഫിക് നിയമ ലംഘനം ഇല്ലാതാക്കാനും നൂതന മായ നിരവധി പദ്ധതികള്‍ ആണ് പോലീസ് ജില്ലയില്‍ ഇനി നടപ്പാക്കാന്‍ പോവുന്നത്.



Share this News Now:
  • Google+
Like(s): 168