16 January, 2019 11:51:32 AM


കെഎസ്ആര്‍ടിസി പണിമുടക്കിനെതിരെ ഹൈക്കോടതി; പണിമുടക്കില്‍ നിന്ന് പിന്മാറില്ലെങ്കില്‍ സർക്കാരുമായി ആലോചിച്ച് നടപടിയെന്ന് തച്ചങ്കരി



തിരുവനന്തപുരം: സമവായ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ എന്തിനാണ് യാത്രക്കാരെ ബുദ്ധിമുട്ടിച്ചുകൊണ്ട് കെഎസ്ആര്‍ടിസി സമരം നടത്തുന്നതെന്ന് ഹൈക്കോടതി. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷന്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.

അതോടൊപ്പം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കുന്ന കെഎസ്ആർടിസി അനിശ്ചിതകാലപണിമുടക്കിൽ നിന്ന് യൂണിയനുകൾ പിൻമാറിയിട്ടില്ലെങ്കിൽ സർക്കാരുമായി ആലോചിച്ച് ഭാവിനടപടികളുമായി മുന്നോട്ടുപോവുമെന്ന് കെഎസ്ആർടിസി എംഡി ടോമിന്‍ തച്ചങ്കരി മുന്നറിയിപ്പ് നൽകിയിരുന്നു.

കെഎസ്ആർടിസിയിലെ വിവിധ യൂണിയനുകൾ സംയുക്തമായാണ് പണിമുടക്കുക. ഡ്യൂട്ടി പരിഷ്കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി നല്‍കിയ ശുപാര്‍ശ നടപ്പാക്കുക, ശമ്പള പരിഷ്കരണ ചര്‍ച്ച തുടങ്ങുക, പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരിക്കും പണിമുടക്ക്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K