15 January, 2019 01:40:28 PM


എടപ്പാളില്‍ എ റ്റി എം കവര്‍ച്ചശ്രമം; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്



എടപ്പാള്‍ : കുറ്റിപ്പുറം റോഡിലെ എസ് ബി ഐയുടെ എ റ്റി എമ്മില്‍ കവര്‍ച്ചാശ്രമം നടന്നതുമായി ബന്ധപ്പെട്ട് ചങ്ങളംകുളങ്ങര എസ്.ഐ കെ. ബാബുരാജിന്‍റെ നേതൃത്വത്തിലുളള പോലീസ് സംഘം ബാങ്കിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. എ റ്റി എമ്മില്‍ പണം ഉണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനായി  മോഷ്ടാവെന്നു സംശയിക്കുന്നയാള്‍ 1000 രൂപ പിന്‍വലിച്ചതായുളള സൂചനയാണ് ലഭിച്ചത്.


എ റ്റി എമ്മിന്‍റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത മോഷ്ടാക്കള്‍ പണം സൂക്ഷിച്ച അറയുടെ പൂട്ട് തുറക്കാനാവാതെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. എ റ്റി എം നമ്പര്‍ കോട്ടയം സ്വദേശിയുടേതാണെന്ന് പരിശോധനയില്‍ കണ്ടെത്തി. എ റ്റി എമ്മിലെ സിസിടിവിയില്‍ മോഷ്ടാക്കളുടെ വ്യക്തമായ രൂപം പതിഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍ സമീപത്തുളള സിസിടിവികള്‍ കൂടി പോലീസ് പരിശോധിക്കും. 



Share this News Now:
  • Google+
Like(s): 261