10 January, 2019 10:40:28 AM


തിരൂരിന് സമീപം പറവണ്ണയിൽ ലീഗ് - കോണ്‍ഗ്രസ് പ്രവര്‍ത്തകരായ 3 യുവാക്കൾക്ക് വെട്ടേറ്റു

മലപ്പുറം: മലപ്പുറം തിരൂരിന് സമീപം പറവണ്ണയിൽ 3 യുവാക്കൾക്ക് വെട്ടേറ്റു. ജംഷീർ, ആഷിഖ്, സൽമാൻ എന്നിവർക്കാണ്  ഇന്നലെ രാത്രി പത്തരയോടെ വെട്ടേറ്റത്. കാറിൽ എത്തിയ സംഘം ഇവരുടെ ബൈക്ക് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.

മൂന്ന് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ല. ലീഗ് - കോണ്‍ഗ്രസ് പ്രവർത്തകരാണ് ജംഷീറും ആഷിഖും സൽമാനും. എന്നാൽ ആക്രമണത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K