Breaking News
സിബിഐയിൽ കൂട്ട സ്ഥലംമാറ്റം; തീരുമാനം പുതിയ ഡയറക്ടറെ വ്യാഴാഴ്ച തെരഞ്ഞെടുക്കാനിരിക്കെ... വിരാട് കോഹ്ലി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍; കരസ്തമാക്കിയത് അപൂര്‍വ്വ നേട്ടം... ശബരിമല റിവ്യു ഹർജികൾ പരിഗണിക്കുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി... റഷ്യന്‍ കടലില്‍ കപ്പലുകള്‍ക്ക് തീപിടിച്ചു; ഇന്ത്യാക്കാരടക്കം 11 പേര്‍ മരിച്ചതായി സൂചന... ഏറ്റുമാനൂര്‍ കല്പന കോട്ടേജിൽ എസ്.രാമചന്ദ്രൻ നായർ അന്തരിച്ചു... സംസ്ഥാനത്ത് 53 പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്‍റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന... 25 വര്‍ഷത്തിന് ശേഷം ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് കേരളം ആതിഥേയരാകുന്നു... നടിയെ ആക്രമിച്ച കേസ്; സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന് ദിലീപ്... സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു; പെട്രോളിന് 74 ഉം ഡീസലിന് 70 ഉം കടന്നു... മെക‌്സിക്കോയിലെ ലാലിപാനിൽ ഇന്ധനക്കുഴൽ സ‌്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 89ആയി...

08 January, 2019 09:05:23 PM


ഖത്തറില്‍ എക്സൈസ് നികുതി ഇരട്ടിയായി വര്‍ധിപ്പിച്ചതില്‍ വിശദീകരണവുമായി ജനറല്‍ ടാക്സ് അതോറിറ്റി
ദോഹ: ഖത്തറില്‍ എക്സൈസ് നികുതി ഇരട്ടിയാക്കി. അതായത്, ജനുവരി 1 മുതല്‍ എക്സൈസ് നികുതി ഇരട്ടിയായി വര്‍ധിപ്പിച്ചതില്‍ രാജ്യത്ത് വിശദീകരണവുമായി ജനറല്‍ ടാക്സ് അതോറിറ്റി രംഗത്ത് എത്തിയിരിക്കുന്നു. കൂടാതെ, മദ്യത്തിനും പുകയില ഉല്‍പ്പന്നങ്ങള്‍ക്കും നികുതി കൂട്ടുന്നത് സമൂഹത്തെ ആരോഗ്യാവസ്ഥയ്ക്കും രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥയ്ക്കും ഒരുപോലെ ഗുണം ചെയ്യുമെന്ന് ജി.ടി.എ വ്യക്തമാക്കി. മാത്രമല്ല, മദ്യത്തിനും പുകയില ഉല്‍പ്പന്നങ്ങള്‍ക്കും നികുതി വര്‍ധിപ്പിച്ചു കൊണ്ടുള്ള പ്രഖ്യാപനം പ്രാബല്യത്തില്‍ വന്നതോടെ ഇവ രണ്ടിനും ഇരട്ടി വിലയായിരിക്കുന്നു.ഇതിനുപുറെ, എനര്‍ജി ഡ്രിങ്കുകള്‍ക്ക് അമ്ബത് ശതമാനവും നികുതി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും, ആരോഗ്യത്തിന് ഹാനികരമായ ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തില്‍ നിന്നും ജനങ്ങളെ പരമാവധി പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സര്‍ക്കാര്‍ നടപടി.ന്നെും, തീരുമാനം സമൂഹത്തെ ആരോഗ്യ പൂര്‍ണമാക്കുമെന്നും സുസ്ഥിരമമായ സാമ്ബത്തിക ഭാവി ഉറപ്പാക്കുമെന്നും ജനറല്‍ ടാക്സ് അതോറിറ്റി അറിയിച്ചു. കൂടാതെ, 2030ലേക്കുള്ള ദേശീയ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാനും പ്രകൃതി വാതക വരുമാനത്തെ മാത്രം ആശ്രയിക്കാതിരിക്കാനും പുതിയ നികുതികള്‍ സഹായിക്കും.സമ്ബദ് വ്യവസ്ഥ ശക്തിപ്പെടുത്താന്‍ എല്‍.എന്‍.ജിയിതര ബദല്‍ വരുമാന മാര്‍ഗങ്ങള്‍ തേടേണ്ടതുണ്ടെന്നും, അതിനാല്‍, അതുകൂടി മുന്നില്‍ക്കണ്ടാണ് പ്രത്യേകാധികാരങ്ങളോടെ ജനറല്‍ ടാക്സ് അതോറിറ്റിക്ക് രൂപം നല്‍കിയിരിക്കുന്നതെന്നും, എന്നാല്‍ വാറ്റ് ഈ വര്‍ഷവും ചുമത്തേണ്ടതില്ലെന്നും സര്‍ക്കാര്‍ നേരത്തെ തീരുമാനമെടുത്തിരുന്നതായും ജനറല്‍ ടാക്സ് അതോറിറ്റി ചൂണ്ടിക്കാട്ടി.Share this News Now:
  • Google+
Like(s): 29