02 January, 2019 11:24:33 PM


ശബരിമല യുവതി പ്രവേശനം: പിന്നിൽ കോട്ടയം എസ്പി ഹരിശങ്കറും സി പി എമ്മും - കനകദുർഗയുടെ സഹോദരൻ



മലപ്പുറം: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിന് പിന്നിൽ പ്രവർത്തിച്ചത് കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറും സി പി എമ്മുമെന്ന് കനകദുർഗയുടെ സഹോദരൻ ഭരത് ഭൂഷൺ. തന്നോട് ടെലിഫോണിൽ സംസാരിച്ച ഹരിശങ്കറിന്റെ വാചകങ്ങൾ അതിന് വ്യക്തമായ തെളിവാണെന്ന് ഭരത് ഭൂഷൺ പറയുന്നു. ടെലിഫോൺ സംഭാഷണം താൻ റിക്കോർഡ് ചെയ്തിട്ടുണ്ട്. എസ് പി അത് നിരസിച്ചാൽ താനത് കോടതിയിൽ ഹാജരാക്കാൻ ഒരുക്കമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കനകദുര്‍ഗയും ബിന്ദുവും ശബരിമലയില്‍ കയറിയെന്ന വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് യുവതിയുടെ സഹോദരന്‍ രംഗത്തുവന്നത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് കനകദുര്‍ഗയുടെ സഹോദരന്‍ ഭരത് ഭൂഷണ്‍ പറഞ്ഞു. ഇവരെ ഇതുവരെ കണ്ണൂരിലാണ് ഒളിപ്പിച്ചിരുന്നതത്രേ.



Share this News Now:
  • Google+
Like(s): 227