01 January, 2019 10:27:43 PM


കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം റിയാദില്‍ അന്തരിച്ചു



റിയാദ് : കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം റിയാദില്‍ അന്തരിച്ചു. ആദിച്ചനല്ലൂര്‍ മോഹന വിലാസത്തില്‍ പ്രകാശ് പിള്ള (52) യാണ് ശനിയാഴ്ച രാത്രി ബത്ഹയില്‍ അന്തരിച്ചത്. മൃതദേഹം ശുമേസി ആശുപത്രിയില്‍. ബന്ധു ശ്രീകുമാറിന്‍റെയും നവോദയ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ബാബുജിയുടെയും നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. ബിന്ദുവാണ് ഭാര്യ.



Share this News Now:
  • Google+
Like(s): 227