01 January, 2019 04:03:01 PM


കോട്ടയം വേദഗിരിയില്‍ തവിടുമായി പോയ ലോറി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു



കോട്ടയം: ഏറ്റുമാനൂരിനടുത്ത് വേദഗിരിയില്‍ ലോറി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. വേദഗിരിയിലുള്ള കാലിത്തീറ്റ നിര്‍മ്മാണ ഫാക്ടറിയിലേക്ക് തവിടും കയറ്റി വന്ന ലോറിയാണ് കോട്ടയക്കുപുറത്തിന് സമീപം മറിഞ്ഞത്. കോട്ടയം റയില്‍വെ ഗുഡ്സ് ഷെഡില്‍ നിന്നും നിറച്ച് ചാക്കുകെട്ടുകള്‍ അയഞ്ഞ് ഒരു വശത്തേക്ക് വാഹനം മറിയുകയായിരുന്നുവെന്നാണ് പ്രാഥമികവിവരം. കോട്ടയത്തുനിന്നും അഗ്നിരക്ഷാസേനയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.



Share this News Now:
  • Google+
Like(s): 306