11 March, 2016 10:23:49 PM


സിദ്ദിഖ് - ലാല്‍ കൂട്ട്കെട്ട് വീണ്ടും ; കിംഗ് ലെയറില്‍ ദിലീപ് നായകന്‍


ദിലീപിന്‍റെ നായികയായി മഡോണയെത്തുന്ന ചിത്രം കിങ് ലയറിന്‍റെ ഫസ്റ്റ് ലുക് പോസ്റ്ററെത്തി. സിദ്ദിഖ് തിരക്കഥ എഴുതി ലാല്‍ സംവിധാനം ചെയ്യുന്ന കിംഗ് ലയര്‍ മഡോണയുടെ രണ്ടാമത്തെ മലയാള ചിത്രമാണ്.

ഇരുപത് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഹിറ്റ്മേക്കര്‍മാരായ സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമെന്ന നിലയിൽ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ബാലു വര്‍ഗീസ്, ആശാ ശരത്ത്, ജോയ് മാത്യു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് ദീപക് ദേവിന്‍റേതാണ് സംഗീതം. ഔസേപ്പച്ചനാണ് ചിത്രം നിർമിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K