28 December, 2015 01:16:09 PM


വായ് മൂടിക്കെട്ടി പ്രതിഷേധം

ഓച്ചിറ: ശ്രായിക്കാട്ട്‌ പുലിമുട്ടു സ്‌ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ടു സുനാമി സ്‌മൃതിമണ്ഡപത്തിലേക്കു യുവജന മുന്നേറ്റസമിതിയുടെ നേതൃത്വത്തില്‍  വായ്‌മൂടികെട്ടി പ്രതിഷേധപ്രകടനം നടത്തി. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി കുട്ടികളും യുവാക്കളുമടക്കം നിരവധിപേര്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നതോടെ ഇവരുമായി സംസാരിക്കാന്‍ സി. ദിവാകരന്‍ എം.എല്‍.എയും ആര്‍.ഡി.ഒ. എം. വിശ്വനാഥനും തയാറായി. ആവശ്യങ്ങള്‍ ന്യായമാണന്നും പുലിമുട്ടുകള്‍ സ്‌ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഇവര്‍ ഉറപ്പുനല്‍കി. പ്രതിഷേധക്കാര്‍ സമൃതിമണ്ഡപത്തില്‍ പുഷ്‌പാര്‍ച്ചനയും നടത്തി. യുവജനസമിതി ഭാരവാഹികളായ ജീവന്‍, ചിപ്പു, മുകില്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K