26 February, 2016 12:28:00 PM


വലിയഴിക്കല്‍, മുതലക്കുറിച്ചിക്കല്‍ പാലങ്ങളുടെ നിര്‍മ്മാണോദ്ഘാടനം നാളെ

ആലപ്പുഴ : തീരദേശപാതയില്‍ കായംകുളം കായലിന് കുറുകെ ആലപ്പുഴ-കൊല്ലം ജില്ലകളെ ബന്ധിപ്പിക്കു വലിയഴിക്കല്‍ പാലത്തിന്‍റെയും കരുവാറ്റ മുതലക്കുറിച്ചിക്കല്‍ പാലത്തിന്‍റെയും നിര്‍മ്മാണോഘാടനം നാളെ വൈകിട്ട്  ആഭ്യന്തര മന്ത്രി രമേശ് ചെിത്തല നിര്‍വഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ആധ്യക്ഷത വഹിക്കും. കെ.സി. വേണുഗോപാല്‍ എം.പി. മുഖ്യപ്രഭാഷണം നടത്തും. വലിയഴിക്കല്‍ പാലത്തിന്‍റെ നിര്‍മ്മാണോഘാടനം മൂന്ന് മണിക്കും മുതലക്കുറിച്ചിക്കല്‍ പാലത്തിന്‍റെ നിര്‍മ്മാണോഘാടനം ആറിനുമാണ് നടക്കുക. 


കരുവാറ്റ, തൃക്കുപ്പുഴ നിവാസികളുടെ ചിരകാല സ്വപ്‌നമായ പല്ലന കുമാരകോടിപാലം ഉദ്ഘാടനവും കരുവാറ്റ-കുമാരകോടി-പല്ലന റോഡ് നിര്‍മ്മാണോദ്ഘാടവും നാളെ വൈകിട്ട് നാലിന് ആഭ്യന്തര മന്ത്രി രമേശ് ചെിത്തല നിര്‍വഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ആധ്യക്ഷത വഹിക്കും. കെ.സി. വേണുഗോപാല്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, മുന്‍ എംഎല്‍എ മാരായ ബി. ബാബുപ്രസാദ്, ടി.കെ. ദേവകുമാര്‍, കയര്‍ത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എ.കെ. രാജന്‍, സംസ്ഥാന സഹകരണ പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ എം.എം. ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി , തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി ടീച്ചര്‍, കരുവാറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുജാത, ജില്ലാ പഞ്ചായത്തംഗം രമ്യാ രമണന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K