Breaking News
പേരാവൂരിനടുത്ത് നെടുംപൊയിലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... വൈക്കം മുറിഞ്ഞപുഴയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ മൃതദേഹം... കാശ്മീരിൽ പാക് വെടിവയ്പ്: മ​ല​യാ​ളി ജ​വാ​ന് വീരമൃത്യു... ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്... കാസർഗോട്ട് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ... ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും... ദേശീയ ബോക്സിംഗ് താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ... ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്... സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു...

24 February, 2016 10:14:58 AM


വനിതാ പ്രിന്‍‍സിപ്പാളിനെ ആക്ഷേപിച്ച എം.എം.മണി മാപ്പ് പറഞ്ഞു



ഇടുക്കി: പൈനാവ് പോളിടെക്ക്‌നിക്കിലെ വനിതാ പ്രിന്‍സിപ്പളിനെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസംഗിച്ചതിന് എം.എം മണി മാപ്പ് പറഞ്ഞു.  തന്‍റെ പ്രസംഗത്തിലെ പദപ്രയോഗം പിശകായെന്നും അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി കൊടുത്ത പ്രിന്‍സിപ്പലിന്റെ നടപടിയാണ് എം.എം മണിയെ  പ്രകോപിപ്പിക്കാന്‍ കാരണം. 

പ്രസംഗത്തില്‍ എസ്.ഐയെയും പോലീസുകാരെയും സ്വതസിദ്ധമായ രീതിയില്‍ എംഎം മണി ഭീഷണിപ്പെടുത്തുകയും എസ്.ഐ യെ തന്തക്കു പിറക്കാത്ത ഏതു പണിയും ചെയ്യുന്നവനെന്നുമാണ് എം.എം.മണി വിശേഷിപ്പിച്ചത്.  പോലീസുകാരെല്ലാം വായില്‍ നോക്കികളാണെന്നും ,  പ്രിന്‍സിപ്പാലിന് എന്തിന്റെയോ സൂക്കേടാണെന്നും പറഞ്ഞു. 

ചെറുതോണിയില്‍ വിദ്യാര്‍ത്ഥികളെ കസ്റ്റടിയിലെടുത്ത പോലീസ് നടപടിക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലായിരുന്നു  മണിയുടെ പ്രസംഗം.



Share this News Now:
  • Google+
Like(s): 255