04 February, 2016 04:16:50 PM


അനധികൃത കൈയേറ്റം ഒഴിപ്പിക്കാന്‍ ആരംഭിച്ചു



ആലപ്പുഴ : ജനകീയ പ്രതിഷേധങ്ങളുടെ ഭാഗമായി നഗരസഭ പോലീസ് അധികാരികള്‍  അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തുടങ്ങി. മുമ്പ് ജില്ലാ ഭരണകൂടം വഴിയോര കച്ചവടക്കാര്‍ക്കായി പണിതു നല്‍കിയ കിയോസ്കുകളില്‍ അനധിക‍ൃതമായി നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളും കിയോസ്കുകളോട് ചേര്‍ന്നുള്ള അനധികൃത പച്ചക്കറി കടകളുമാണ് നീക്കം ചെയ്തത്. ഒഴിപ്പിക്കല്‍ നടത്തിയ സ്ഥലങ്ങളിലെ കച്ചവടക്കാര്‍ക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K