22 September, 2017 09:26:55 PM


ട്രെ​യി​ൻ ടി​ക്ക​റ്റ് ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗിന് ഇനി 7 ബാ​ങ്കു​ക​ളു​ടെ ഡെ​ബി​റ്റ് കാ​ർ​ഡ് മാ​ത്രം




ദില്ലി: ഡെ​ബി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ട്രെ​യി​ൻ ടി​ക്ക​റ്റു​ക​ൾ ഓ​ൺ​ലൈ​നാ​യി ബു​ക്ക് ചെ​യ്യു​ന്ന​തി​ന് നി​യ​ന്ത്ര​ണം. ഏ​ഴു ബാ​ങ്കു​ക​ളു​ടെ ഡെ​ബി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് മാ​ത്ര​മേ ട്രെ​യി​ൻ ടി​ക്ക​റ്റു​ക​ൾ ഇനി ബു​ക്ക് ചെ​യ്യാ​നാവൂ. ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്ക്, കാ​ന​റ ബാ​ങ്ക്, യു​ണൈ​റ്റ​ഡ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, ഇ​ന്ത്യ​ൻ ബാ​ങ്ക്, സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക്, ആ​ക്സി​സ് ബാ​ങ്ക് എ​ന്നീ ബാ​ങ്കു​ക​ളു​ടെ ഡെ​ബി​റ്റ് കാ​ർ​ഡു​​കളാണ് ഐ​ആ​ർ​സി​ടി​സി വെ​ബ്സൈ​റ്റ് വ​ഴിയുള്ള ടി​ക്ക​റ്റ് ബു​ക്കിംഗിന് ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കുക.

ടി​ക്ക​റ്റ് ബു​ക്കിം​ഗി​ന് ഉ​പ​യോ​ക്താ​ക്ക​ളി​ൽ നി​ന്ന് ക​ൺ​വീ​നി​യ​ൻ​സ് ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് നി​യ​ന്ത്ര​ണ​ത്തി​ന് വ​ഴി​വ​ച്ച​ത്. ഐ​ആ​ര്‍​സി​ടി​സി​ക്ക് അ​നു​കൂ​ല നി​ല​പാ​ട് എ​ടു​ക്കാ​തി​രു​ന്ന എ​സ്ബി​ഐ അ​ട​ക്ക​മു​ള്ള ബാ​ങ്കു​ക​ളെ​യാ​ണ് ഒ​ഴി​വാ​ക്കി​യി​രി​ക്കു​ന്ന​ത്. ഈ ​ബാ​ങ്കു​ക​ളു​ടെ ക്രെ​ഡി​റ്റ് കാ​ര്‍​ഡ് പേ​യ്‌​മെ​ന്‍റു​ക​ള്‍​ക്കും നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​ണ്. ബാ​ങ്കു​ക​ളെ ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് റെ​യി​ൽ​വേ, ഐ​ആ​ര്‍​സി​ടി​സി അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് ഇ​ന്ത്യ​ൻ ബാ​ങ്ക്സ് അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K