28 August, 2017 01:49:34 AM


ലോക ചാമ്പ്യന്‍ഷിപ്പ് : ജപ്പാന്‍ താരത്തോട് പി വി സിന്ധു പൊരുതിത്തോറ്റു




ഗ്ലാസ്ഗോ: സ്വര്‍ണം ലക്ഷ്യമിട്ട് കോര്‍ട്ടിലിറങ്ങിയ ഇന്ത്യയുടെ അഭിമാന താരം പി വി സിന്ധു ഫൈനലില്‍ ജപ്പാന്‍ താരത്തോട് തോല്‍വി വഴങ്ങി. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ തോല്‍വി. സ്കോര്‍ 19 - 21, 22 - 20, 20 - 22. ഇതോടെ സിന്ധുവിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ഇന്ത്യയുടെ സൈന നെഹ്വാളിനെ തോല്‍പ്പിച്ചാണ് ഒക്കുഹാര ഫൈനലിലെത്തിയത്. ഫൈനലില്‍ മറ്റൊരു ഇന്ത്യന്‍ താരത്തെ തോല്‍പ്പിച്ച്‌ തന്നെ കിരീടവും സ്വന്തമാക്കി. റിയോയിലെ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ കരോലിന മരിനോട് തോറ്റ് ഒളിമ്ബിക് മെഡല്‍ അടിയറ വെച്ച്‌ കൃത്യം ഒരു വര്‍ഷം പിന്നിടുമ്ബോഴാണ് ലോക ചാമ്ബ്യന്‍ഷിപ്പ് ഫൈനലിലും സിന്ധുവിന് കിരീടം കൈയ്യെത്തും ദൂരത്ത് വെച്ച്‌ നഷ്ടമായത്. 

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവിന്റെ മൂന്നാം മെഡലാണിത്. ലോകചാമ്പ്യന്‍ഷിപ്പില്‍ മൂന്ന്മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും സിന്ധു സ്വന്തമാക്കി. നേരത്തെ 2013 (ഗ്വാങ്ഷൂ), 2014 (കോപ്പന്‍ഹേഗന്‍) വര്‍ഷങ്ങളില്‍ സിന്ധു വെങ്കല മെഡലുകള്‍ നേടിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K