22 August, 2017 11:07:31 PM


രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട്: സ്‌പോട്ട് പ്രവേശനം 24ന്

കോട്ടയം: രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിലവിലുളളതും ഉണ്ടാകുവാന്‍ സാധ്യതയുളളതുമായ എം.സി.എ സീറ്റ് ഒഴിവുകളിലേക്ക് സ്‌പോട്ട് പ്രവേശനം 24ന് രാവിലെ ഒന്‍പത് മുതല്‍ നടക്കും. 11 മണിവരെ മാത്രമേ രജിസ്‌ട്രേഷന്‍ അനുവദിക്കുകയുളളൂ. എല്‍.ബി.എസ് പ്രസിദ്ധീകരിച്ച പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കും. യോഗ്യത സര്‍ട്ടിഫിക്കറ്റ്,  ടി.സി, കോഴ്‌സ് ഫീസ് എന്നിവ സഹിതം നിശ്ചിത സമയത്ത് എത്തിച്ചേരണം. റിസര്‍വേഷന്‍ സീറ്റുകളില്‍ അര്‍ഹരായ കുട്ടികളുടെ അഭാവത്തില്‍ ജനറല്‍ സീറ്റില്‍ പ്രവേശനം നടത്തും. മറ്റുളള സര്‍ക്കാര്‍ കോളേജുകളില്‍ പ്രവേശനം നേടിയവര്‍ പ്രിന്‍സിപ്പാളിന്റെ നിരാക്ഷേപ പത്രം ഹാജരാക്കണം. ഫോണ്‍: 0481 2507763, 2506153 



Share this News Now:
  • Google+
Like(s): 541