22 August, 2017 10:59:09 PM


ഇന്‍ഷ്വറന്‍സ് പ്രീമിയം: ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം ഇന്നു മുതല്‍

കോട്ടയം: സര്‍ക്കാര്‍ ജീവനക്കാരുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷ്വറന്‍സ് എന്നിവയുടെ പ്രീമിയം അടവ് സംബന്ധിച്ച് വിവരങ്ങള്‍ ഇന്‍ഷ്വറന്‍സ് വകുപ്പിന്റെ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുന്നതിനുള്ള പരിശീലനം ആഗസ്ത് 23ന് ആരംഭിക്കും. ജില്ലയിലെ പോലീസ്, വിദ്യാഭ്യാസം എന്നീ വകുപ്പുകള്‍ ഒഴികെയുളള ഓഫീസ് മേധാവിയോ മേധാവി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ നിര്‍ബന്ധമായും പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസര്‍ അറിയിച്ചു. കോട്ടയം ജില്ലാ ട്രഷറിയില്‍ നിന്നും ശമ്പളം മാറുന്ന ഓഫീസ് മേധാവികള്‍ക്ക് ബുധനാഴ്ച രാവിലെ 11നും കോട്ടയം, ഗാന്ധിനഗര്‍  എന്നീ സബ്ട്രഷറില്‍ ശമ്പളം മാറുന്നവര്‍ക്ക് ഉച്ചകഴിഞ്ഞ് രണ്ടിനും എം.റ്റി.സെമിനാരി എച്ച്.എസ്.എസ് ഓഡിറ്റോറിയത്തില്‍ പരിശീലനം നല്‍കും.


ഇതേ ഓഡിറ്റോറിയത്തില്‍ നാളെ ആഗസ്ത് 24ന് രാവിലെ 11ന് കറുകച്ചാല്‍, ചങ്ങനാശ്ശേരി എന്നീ സബ്ട്രഷറില്‍ ശമ്പളം മാറുന്നവര്‍ക്കും ഉച്ചകഴിഞ്ഞ് രണ്ടിന് ഏറ്റുമാനൂര്‍, പാമ്പാടി, പള്ളിക്കത്തോട് സബ്ട്രഷറികളില്‍ ശമ്പളം മാറുന്നവര്‍ക്കും 25ന് രാവിലെ 11ന് വൈക്കം, കടുത്തുരുത്തി, കുറവിലങ്ങാട് സബ്ട്രഷറികളില്‍ ശമ്പളം മാറുന്നവര്‍ക്കും പരിശീലനം നല്‍കും. 30ന് രാവിലെ 11ന് പാലാ ജില്ലാ ട്രഷറി, മീനച്ചില്‍, പൊന്‍കുന്നം സബ്ട്രഷറികള്‍ എന്നിവിടങ്ങളില്‍ ശമ്പളം മാറുന്നവര്‍ക്കും ഉച്ചകഴിഞ്ഞ് രണ്ടിന് ഉഴവൂര്‍, മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട, അയര്‍ക്കുന്നം സബ്ട്രഷറികളില്‍ ശമ്പളം മാറുന്നവര്‍ക്കും പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനില്‍ പരിശീലനം നല്‍കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K