19 August, 2017 12:22:05 AM


ഓൺലൈൻ ബോധവത്ക്കരണ സെമിനാർ

കോട്ടയം: ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിന്റെ സഹകരണത്തോടെ ഇന്ന് (ആഗസ്ത് 19) ഓൺലൈൻ ബോധവത്കരണ സെമിനാർ നടത്തും. ഡൗൺ സിൻഡ്രോമിന്റെ ദീർഘകാല പരിചരണം  എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കായി രാവിലെ 10.30 മുതൽ ഒരു മണി വരെയാണ് സെമിനാർ. പങ്കെടുക്കുന്നവർക്ക് തത്സമയ വീഡിയോ കോൺഫറൻസിലൂടെ വിദഗ്ധരുമായി സംശയനിവാരണത്തിനുള്ള അവസരമുണ്ടായിരിക്കും. സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കോട്ടയം അണ്ണാൻകുന്ന് റോഡിലുളള ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റുമായി ബന്ധപ്പെടുക. ഫോൺ: 0481 2580548



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K