30 January, 2016 04:54:20 PM


എന്‍ഡോസള്‍ഫാന്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വായ്പ കുടിശ്ശിഖ ബാങ്കുകള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ ഉത്തരവ്



കാസര്‍ഗോഡ് : എന്‍ഡോസള്‍ഫാന്‍ ദുരിതമനുഭവിക്കുന്നവരുടെ വായ്പ കുടിശ്ശിഖ അതതു സഹകരണ ബാങ്കുകള്‍ എഴുതിതള്ളുകയും പലിശ നഷ്ടം ബാങ്കുകള്‍ ഏറ്റെടുക്കുന്നതിനും ബന്ധപ്പെട്ട ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഉത്തരവായി. 


പലിശ ബന്ധപ്പെട്ട ബാങ്കുകള്‍ ഒഴിവാക്കണമെന്നും അവരുടെ വായ്പ തുക സര്‍ക്കാര്‍ നല്‍കാമെന്നും പലിശ അതാതു ബാങ്കുകള്‍  ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ധേശിച്ചിരുന്നതാണ്. പലിശ ബാധ്യത ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണമെന്നും സഹകരണ ബാങ്കുകളും ആവശ്യപ്പെട്ടിരുന്നു. 









Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K