09 August, 2017 09:25:58 PM


പൂഞ്ഞാര്‍ മോഡല്‍ പോളിടെക്നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

കോട്ടയം: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂഞ്ഞാര്‍ മോഡല്‍ പോളിടെക്നിക് കോളേജില്‍ ഈ അദ്ധ്യായനവര്‍ഷത്തിലേക്ക് ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സില്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക്  ആഗസ്റ്റ് 16ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. എസ്.സി/ എസ്.റ്റി/ഒ.ഇ.സി  വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്കും കെ.പി.സി.ആര്‍ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര സമുദായത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും ഈ  അദ്ധ്യായന വര്‍ഷം മുതല്‍ വിദ്യാഭ്യാസ ആനുകൂല്യം  കിട്ടും. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാതിരുന്നവര്‍ക്ക് അന്നേ ദിവസം നേരിട്ട് ഹാജരായി പ്രവേശനം നേടാം. താത്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  രക്ഷകര്‍ത്താവിനോടൊപ്പം രാവിലെ 10ന് കോളേജ് ഓഫീസില്‍  ഹാജാരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04822 209265, 9495443206, 8593025976. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K