05 August, 2017 10:13:38 AM


ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള 'ഡി സിനിമാസ്' പൂട്ടി; ഇന്ന് മുതൽ സിനിമയില്ല



തൃശൂർ: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് പൂട്ടി. ഇന്നു മുതല്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല. നഗരസഭയുടെ നിര്‍ദേശത്തെ തുടര്‍ന്നാണു തിയറ്റര്‍ പൂട്ടിയത്. നഗരസഭയുടെ അനുമതിയില്ലാതെ ഉയര്‍ന്ന ശേഷിയുള്ള വൈദ്യുതി മോട്ടോറുകള്‍ പ്രവര്‍ത്തിച്ചിപ്പിച്ചതാണു നടപടിക്കു കാരണം. ഇന്നലെ വൈകിട്ട് ആറരയോടെയാണു നഗരസഭ നേതൃത്വം നേരിട്ടെത്തി തിയറ്റര്‍ അടപ്പിച്ചത്.

ഫസ്റ്റ്, സെക്കന്‍ഡ് ഷോകള്‍ക്ക് ഓണ്‍ലൈന്‍ ടിക്കറ്റ് നല്‍കിയിരുന്നതിനാല്‍ ഷോ അനുവദിച്ചു. ഇന്നു മുതല്‍ ഷോ ഇല്ലെന്ന് തിയറ്റര്‍ അധികൃതരും അറിയിച്ചു. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണ് ഡി സിനിമാസിന്റെ ഭൂമി അനധികൃതമായി കയ്യേറിയതാണെന്ന് ആരോപണമുയർന്നത്. സ്ഥലം കയ്യേറിയതല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും പ്രവർത്തനം അവസാനിപ്പിക്കാൻ നഗരസഭ നിർദേശിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K