04 August, 2017 04:54:33 PM


ആധാർ ഇല്ലാത്തവർക്കും നേരിട്ട് ആദായ നികുതി റി​ട്ടേ​ണ്‍ സ​മ​ർ​പ്പി​ക്കാം



ദില്ലി: ആധാർ ഇല്ലാത്തവർക്കും നേരിട്ട് ആദായ നികുതി റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കാമെന്നു ഹൈക്കോടതി. 2016-17 സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തെ ആദായ നികുതി അടയ്ക്കാനുള്ള സമയ പരിധി അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

ഇൻകംടാക്സ് ആക്ടിലെ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഉത്തരവ്. incometaxindiaefiling.gov.in എ​ന്ന വെ​ബ് സൈ​റ്റി​ലാ​ണ് ആ​ദാ​യ​നി​കു​തി റി​ട്ടേ​ൺ ഫ​യ​ൽ‌ ചെ​യ്യേ​ണ്ട​ത്. റി​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യു​ന്ന​തി​ന് ആ​ധാ​ർ ന​മ്പ​രും പാ​ൻ ന​മ്പ​രു​മാ​യി ലി​ങ്ക് ചെ​യ്യ​ണം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K