30 July, 2017 09:03:14 PM


താരാ കല്യാണിന്‍റെ ഭര്‍ത്താവും അവതാരകനുമായ രാജാറാം അന്തരിച്ചു



കൊച്ചി (30/7/17): പ്രശസ്ത നര്‍ത്തകിയും നടിയുമായ താരാ കല്യാണിന്‍റെ ഭര്‍ത്താവ് രാജാ വെങ്കിടേഷ് (രാജാറാം) അന്തരിച്ചു. നര്‍ത്തകന്‍, കോറിയോഗ്രാഫര്‍, ചാനല്‍ അവതാരകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ഇദ്ദേഹം ഡങ്കിപനി ബാധിച്ച് കൊച്ചി അമൃതാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്ന് ഇദ്ദേഹത്തെ കഴിഞ്ഞ 22ന് കാര്‍ഡിയാക് തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയിരുന്നു. നില വഷളായതിനെ തുടര്‍ന്ന് ഇക്മോ എന്ന ഉപകരണത്തിന്‍റെ സഹായത്തോടെയാണ് ഹൃദയത്തിന്‍റെ പ്രവര്‍ത്തനം നിയന്രിച്ചിരുന്നത്. ചലച്ചിത്രങ്ങളിലും വിവിധ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K