30 January, 2016 10:40:29 AM


സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയ പി.ഡി ജോസഫിന്‍റെ വീടിന് നേര്‍ക്ക് ആക്രമണം



തൃശൂർ: സോളാര്‍ കേസിൽ മുഖ്യമന്ത്രിക്കെതിരെ പരാതി നൽകിയ തൃശൂരിലെ പൊതുപ്രവർത്തകൻ പി.ഡി. ജോസഫിന്‍റെ വീടിന് നേരെ ആക്രമണം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ബൈക്കിലെത്തിയ  അക്രമികള്‍ വീടിന് നേരെ കല്ലെറിയുകയും മുറ്റത്തുണ്ടായിരുന്ന ചവിട്ടിമെത്ത തീയിട്ടു നശിപ്പിക്കുകയും ചെയ്തു. വീട്ടുകാര്‍ ഉണര്‍ന്നെന്ന് മനസ്സിലായതോടെ അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.  വിയ്യൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 







Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K