23 July, 2017 07:36:21 AM


എ​ൻ​സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഉ​ഴ​വൂ​ർ വി​ജ​യ​ൻ അ​ന്ത​രി​ച്ചു



കൊ​ച്ചി (23/7/2017): എ​ൻ​സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഉ​ഴ​വൂ​ർ വി​ജ​യ​ൻ(60) അ​ന്ത​രി​ച്ചു. ക​ര​ൾ രോ​ഗ​ത്തെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​ ഞായറാഴ്ച പുലർച്ചെ 6.56നായിരുന്നു അ​ന്ത്യം. പ്ര​മേ​ഹ​രോ​ഗ ബാ​ധി​ത​നാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ര​ളി​ന്‍റെ​യും വൃ​ക്ക​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം ത​ക​രാ​റി​ലാ​യി​രു​ന്നു. കോ​ട്ട​യം കു​റി​ച്ചി​ത്താ​നം സ്വ​ദേ​ശി​യാ​ണ് ഉ​ഴ​വൂ​ർ വി​ജ​യ​ൻ. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ്, എ​ഫ്സി​ഐ ഉ​പ​ദേ​ശ​ക സ​മി​തി എ​ന്നി​വ​യി​ൽ അം​ഗ​മാ​യി​രു​ന്നു.  എ​ന്‍​സി​പി​യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, വൈ​സ് പ്ര​സി​ഡ​ന്‍റ്, സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചു. വി​ക​ലാം​ഗ ക്ഷേ​മ​ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ൻ സ്ഥാ​ന​വും വ​ഹി​ച്ചി​ട്ടു​ണ്ട്. 2001 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ലാ​യി​ല്‍ കെ.​എം.​മാ​ണി​ക്കെ​തി​രെ മ​ത്സ​രി​ച്ചെ​ങ്കി​ലും തോ​റ്റു. ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലും "മുഖം' കാണിച്ചിട്ടുണ്ട് ഉ​ഴ​വൂ​ര്‍ വി​ജ​യ​ന്‍. നാ​ലു​ ചലച്ചിത്രങ്ങളിൽ അ​തി​ഥി വേ​ഷ​ത്തി​ല്‍ അ​ഭി​ന​യി​ച്ച് സി​നി​മ​യി​ലും അ​ദ്ദേ​ഹം ശ്ര​ദ്ധ​നേ​ടി.

എന്‍പിസി സംസ്ഥാന അധ്യക്ഷന്‍ എന്നതിനപ്പുറം എല്‍ഡിഎഫിലെ ജനകീയ മുഖമുളള നേതാവ് എന്ന നിലയിലാകും കേരളം ഉഴവൂര്‍ വിജയനെ ഓര്‍ക്കുക. നര്‍മ്മത്തില്‍ ചാലിച്ച വാചക കസര്‍ത്തായിരുന്നു രാഷ്‌ട്രീയത്തിലെ അദ്ദേഹത്തിന്റെ ട്രേഡ്മാര്‍ക്ക്.  എ​തി​രാ​ളി​ക​ളു​ടെ മ​ര്‍​മം തൊ​ടു​ന്ന ന​ര്‍​മ​ത്തി​ന്‍റെ ക​രു​ത്തി​ല്‍ പി​ന്നീ​ട് ഇ​ട​തു​മു​ന്ന​ണി​യു​ടെ ജ​ന​പ്രി​യ മു​ഖ​മാ​യി ഉ​ഴ​വൂ​ര്‍ വി​ജ​യ​ന്‍.  ഉ​ഴ​വൂ​ർ വി​ജ​യ​ൻ വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​മാ​യ കെ​എ​സ്‌​യു​വി​ലൂ​ടെ രാ​ഷ്ട്രീ​യ​ത്തി​ൽ തു​ട​ക്കം കു​റിച്ചു. പി​ന്നീ​ട് ഉ​മ്മ​ന്‍ ചാ​ണ്ടി​ക്കും വ​യ​ലാ​ര്‍ ര​വി​ക്കു​മൊ​പ്പം സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങി​യ ഉ​ഴ​വൂ​ർ വി​ജ​യ​ൻ കോ​ണ്‍​ഗ്ര​സ് പി​ള​ര്‍​ന്ന​പ്പോ​ള്‍ കോ​ണ്‍​ഗ്ര​സ് എ​സി​നൊ​പ്പം നി​ല​യു​റ​പ്പി​ച്ചു. ഒ​ടു​വി​ൽ കോ​ണ്‍​ഗ്ര​സ് എ​സ് ശ​ര​ദ് പ​വാ​റി​നൊ​പ്പം പോ​യ​പ്പോ​ൾ മു​ത​ൽ എ​ൻ​സി​പി​യു​ടെ നേ​തൃ സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തി. ഭാര്യ: വള്ളിച്ചിറ സ്വദേശി ചന്ദ്രമണിയമ്മ (റിട്ട അധ്യാപിക, തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ), മക്കൾ: വന്ദന, വർഷ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് ഔദ്യോഗിക ബഹുമതികളോടെ കുറിച്ചിത്താനത്തെ വീട്ടുവളപ്പിൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K