14 July, 2017 10:11:21 PM


ബി​സി​സി​ഐ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ൻ.​ശ്രീ​നി​വാ​സ​ന് സു​പ്രീം കോ​ട​തി നോ​ട്ടീ​സ്




ദില്ലി: ബി​സി​സി​ഐ മു​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ.​ശ്രീ​നി​വാ​സ​നും മു​ൻ സെ​ക്ര​ട്ട​റി നി​ര​ഞ്ജ​ൻ ഷാ​യ്ക്കും സു​പ്രീം കോ​ട​തി നോ​ട്ടീ​സ്. കോ​ട​തി അ​യോ​ഗ്യ​രാ​ക്കി​യി​ട്ടും സം​സ്ഥാ​ന ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച്, ജൂ​ണ്‍ 26ന് ​ന​ട​ന്ന ബി​സി​സി​ഐ​യു​ടെ പ്ര​ത്യേ​ക വാ​ർ​ഷി​ക ജ​ന​റ​ൽ​ബോ​ഡി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ഇ​രു​വ​ർ​ക്കും കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. 

അ​യോ​ഗ്യ​രാ​ക്ക​പ്പെ​ട്ട ശ്രീ​നി​വാ​സ​നും നി​ര​ഞ്ജ​ൻ ഷാ​യും കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കു​ന്ന​ത് ത​ട​യു​ക എ​ന്ന സ്ഥാ​പി​ത താ​ത്പ​ര്യ​ത്തോ​ടെ​യാ​ണ് പ്ര​വ​ർ​ത്തി​ച്ച​തെ​ന്നു കാ​ട്ടി അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ക​മ്മ​റ്റി​യാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത മ​റ്റം​ഗ​ങ്ങ​ളു​ടെ താ​ത്പ​ര്യ​ങ്ങ​ൾ ഹൈ​ജാ​ക്ക് ചെ​യ്യാ​ൻ ഇ​വ​ർ ശ്ര​മി​ച്ചെ​ന്നും ഹ​ർ​ജി​യി​ൽ ആ​രോ​പി​ച്ചു. 

അ​തേ​സ​മ​യം, ബി​സി​സി​ഐ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ശ്രീ​നി​വാ​സ​നെ നി​യോ​ഗി​ക്കാ​ൻ ത​മി​ഴ്നാ​ട് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന് അ​ധി​കാ​ര​മു​ണ്ടെ​ന്ന് ശ്രീ​നി​വാ​സ​നാ​യി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ൽ കോ​ട​തി​യി​ൽ വാ​ദി​ച്ചു. കേ​സ് ഈ ​മാ​സം 24ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K