13 July, 2017 09:32:55 PM


അപസ്മാരമുളള കുട്ടികളിലെ സംസാര വൈകല്യം: സെമിനാര്‍ 15ന്

കോട്ടയം: അപസ്മാരമുളള കുട്ടികളിലെ സംസാര ഭാഷ വൈകല്യം എന്ന വിഷയത്തില്‍ രക്ഷിതാക്കള്‍ക്കായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ സെമിനാര്‍ ജൂലൈ 15ന് നടക്കും. രാവിലെ 10.30 മുതല്‍ ഒരു മണിവരെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസില്‍ നടക്കുന്ന സെമിനാറില്‍ തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ സ്പീച്ച് തെറാപ്പിസ്റ്റ് മഞ്ജു മോഹന്‍ ക്ലാസ്സെടുക്കും. പങ്കെടുക്കാന്‍ താല്പര്യമുളളവര്‍ 0481 2580548, 9447506971 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ട്  രജിസ്റ്റര്‍ ചെയ്യണം. 



Share this News Now:
  • Google+
Like(s): 535