06 July, 2017 10:41:40 PM


തുല്യതാ കോഴ്‌സ് 2017-18 ബാച്ചിലേക്കുളള രജിസ്‌ട്രേഷന്‍

കോട്ടയം: ഹയര്‍ സെക്കണ്ടറി, പത്താം തരം തുല്യതാ കോഴ്‌സുകളുടെ 2017-18 ബാച്ചിലേക്കുളള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പത്താം തരം തുല്യതാ കോഴ്‌സില്‍ ചേരുന്നതിന് ഏഴാം തരം പാസ്സായവര്‍ക്കും ഏഴാം തരം തുല്യതാ പരീക്ഷയില്‍ വിജയിച്ചവര്‍ക്കും അപേക്ഷിക്കാം. ഹയര്‍സെക്കണ്ടറി തുല്യതാ കോഴ്‌സില്‍ ചേരുന്നതിന് പത്താംതരം പാസ്സായിരിക്കണം, പത്താം തരം തുല്യതാ പരീക്ഷ വിജയിച്ചവര്‍ക്കും അപേക്ഷിക്കാം.


കോഴ്‌സ് ഫീസ്:- ഹയര്‍സെക്കണ്ടറി - കോഴ്‌സ് ഫീസ് 1950 രൂപ, രജിസ്‌ട്രേഷന്‍ ഫീസ് 300 രൂപ. പത്താംതരം, കോഴ്‌സ് ഫീസ് 1750 രൂപ, അപേക്ഷാ ഫോറം വില 100 രൂപ. ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സമ്പര്‍ക്ക പഠന ക്ലാസ്സുകള്‍ ഉണ്ടായിരിക്കും. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും കോട്ടയം വയസ്‌ക്കരകുന്നിലുള്ള ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസുമായോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ മിഷന്‍ വികസന വിദ്യാകേന്ദ്രങ്ങള്‍/ തുടര്‍വിദ്യാകേന്ദ്രങ്ങള്‍ എന്നിവയുമായോ ബന്ധപ്പെടണം. അപേക്ഷ ജൂലൈ 20 വരെയും 50 രൂപ ഫൈനോടുകൂടി 30 വരെയും സ്വീകരിക്കും. ഫോണ്‍: 0481-2302055.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K