
തെളളകം : അമ്പലത്തു വടക്കേൽ പരേതനായ വിജയകുമാറിന്റെ ഭാര്യ രാധാമണി (69) അന്തരിച്ചു. ശവദാഹം നാളെ രാവിലെ 10.30 ന് വീട്ടുവളപ്പിൽ. പരേത പേരൂർ എരുമേലി കുടുംബാംഗം ആണ് മക്കൾ: സുരേഷ് കുമാർ (തെളളകം എൻഎസ്എസ് കരയോഗം ജോയിന്റ് സെക്രട്ടറി ), സന്ധ്യമോൾ

തെളളകം : അമ്പലത്തു വടക്കേൽ പരേതനായ വിജയകുമാറിന്റെ ഭാര്യ രാധാമണി (69) അന്തരിച്ചു. ശവദാഹം നാളെ രാവിലെ 10.30 ന് വീട്ടുവളപ്പിൽ. പരേത പേരൂർ എരുമേലി കുടുംബാംഗം ആണ് മക്കൾ: സുരേഷ് കുമാർ (തെളളകം എൻഎസ്എസ് കരയോഗം ജോയിന്റ് സെക്രട്ടറി ), സന്ധ്യമോൾ







ഒറ്റപ്പാലം: ചലച്ചിത്ര സംവിധായകൻ ലാൽ ജോസിന്‍റെ പിതാവ് മായന്നൂർ മേച്ചേരി വീട്ടിൽ എ.എം. ജോസ് (82) അന്തരിച്ചു. ഈസ്റ്റ് ഒറ്റപ്പാലം ഗവൺമെന്‍റ് ഹൈസ്ക്കൂൾ റിട്ടയേഡ് അധ്യാപകനാണ്. ഭാര്യ ലില്ലി ജോസ്. ലിജു, ലിന്‍റോ എന്നിവർ ആണ് മറ്റു മക്കൾ. ലീന, ടി.ഐ. ഇഗ്നേഷ്യസ്, നിഷ എന്നിവർ മരുമക്കളാണ്. സംസ്കാരം ഇന്ന് മൂന്നു മണിക്ക് ഒറ്റപ്പാലം സെന്‍റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.

ആലുവ: പ്രമുഖ സുവിശേഷകനും ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ് പ്രസിഡന്റുമായ പ്രഫ.എം.വൈ. യോഹന്നാൻ (84) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെതുടർന്നു ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്കാരം പിന്നീട്.
മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന അഗപ്പെ ഡയഗ്നോസ്റ്റിക് ചെയർമാനായ പ്രഫ.എം.വൈ.യോഹന്നാൻ, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് റിട്ട. പ്രിൻസിപ്പലാണ്. 100ൽപരം സുവിശേഷ പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവു കൂടിയാണ്. കോലഞ്ചേരിയിലെ കടയിരുപ്പിൽ ഇടത്തരം കാർഷിക കുടുംബത്തിലാണ് പ്രഫ.എം.വൈ.യോഹന്നാൻ ജനിച്ചത്.
സ്വകാര്യ വിദ്യാർഥിയായി പഠനം നടത്തി ബിരുദവും ബിരുദാനന്തര ബിരുദവും നേടി. പിന്നീട് യൂണിവേഴ്സിറ്റി റാങ്കോടെ ബിഎഡ് പൂർത്തിയാക്കി.1964ൽ സെന്റ് പീറ്റേഴ്സ് കോളജിൽ അധ്യാപകനായി ചേർന്നു. 33 വർഷം ഇതേ കോളജിൽ അധ്യാപകനായി ജോലി ചെയ്തു. 1995ൽ പ്രിൻസിപ്പലായി നിയമിതനായി. രണ്ടുവർഷത്തിനുശേഷം വിരമിച്ചു. 'സ്വമേധയാ സുവിശേഷ സംഘം' എന്ന മിഷനറി സംഘത്തിലെ സജീവ അംഗമായിരുന്നു. പതിനേഴാം വയസ്സുമുതൽ സുവിശേഷപ്രഘോഷണ രംഗത്തു സജീവമായി.






കോട്ടയം: ദീപിക മുന്‍ സീനിയർ ഫോട്ടോഗ്രാഫര്‍ കോട്ടയം എസ്എച്ച് മൗണ്ട് കളരിയാമാക്കല്‍ കെ.ജെ. ജോസ് (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഭാര്യ: പാലാ കണ്ണംകുളം കുടുംബാംഗം അമ്മിണി, മക്കള്‍: അജോ (ഫോട്ടോഗ്രാഫര്‍, കൊച്ചി), ആശ, ആന്‍റോ, മരുമകന്‍: സിറിള്‍ ജോസ്, മടുക്കനില്‍ക്കുംകാല, മുടിയൂര്‍ക്കര (മനോരമ ന്യൂസ്, അരൂര്‍). സംസ്കാരം തിങ്കളാഴ്ച്ച രാവിലെ 10ന് കോട്ടയം ലൂർദ് ഫൊറോന പള്ളിയിൽ.

കൊച്ചി: ചായക്കടയിലെ വരുമാനം കൊണ്ട് ലോക സഞ്ചാരം നടത്തി ശ്രദ്ധേയനായ കൊച്ചിയിലെ ബാലാജി ഹോട്ടലുടമ കെ ആർ വിജയൻ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. എറണാകുളം ഗാന്ധിനഗറിൽ ശ്രീ ബാലാജി കോഫി ഹൗസ് എന്ന പേരിലായിരുന്നു കട നടത്തിയിരുന്നത്. 2007ല്‍ ഈജിപ്തിലേക്കായിരുന്നു കൊച്ചുപറമ്പില്‍ കെ ആര്‍ വിജയന്‍ എന്ന ബാലാജിയുടെ ആദ്യ വിദേശ യാത്ര. ഭാര്യയ്ക്കൊപ്പം ഇതിനോടകം മുപ്പതോളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
ഹോട്ടലിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ഭാര്യ മോഹനയ്ക്കൊപ്പം നടത്തിയ ലോക യാത്രകളാണ് വിജയനെ മലയാളികൾക്ക് സുപരിചിതനാക്കിയത്. ചായ കടയിലെ സമ്പാദ്യവും ചിട്ടി പിടിച്ചു കിട്ടിയ പണവും ചിലപ്പോൾ കെഎസ്എഫ്ഇയിൽ നിന്നെടുത്ത വായ്പകളുമായി അവർ ലോക സഞ്ചാരത്തിനായി ഇറങ്ങുമായിരുന്നു. തിരികെ വന്നു ആ കടം വീട്ടാനായി അധ്വാനിക്കും. ആ കടം വീടി കഴിഞ്ഞാൽ പിന്നെ അടുത്ത യാത്രക്കുള്ള തയാറെടുപ്പുകളായിരിക്കും.
2008 ല്‍ ഭാര്യക്കൊപ്പം വിശുദ്ധനാട്ടിലേക്കായിരുന്നു ആദ്യ വിദേശയാത്ര. കോവിഡിനെതുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷം ഒഴിച്ചുനിര്‍ത്തിയാല്‍ എല്ലാ വര്‍ഷവും കുറഞ്ഞത് രണ്ടു രാജ്യങ്ങളെങ്കിലും സന്ദര്‍ശിക്കുക പതിവായിരുന്നു. 26 രാജ്യങ്ങള്‍ സന്ദര്‍ശിച്ചതില്‍ ഏറ്റവും മനോഹരം ന്യൂസിലന്‍ഡും സ്വിറ്റ്സര്ലന്ഡുമാണെന്ന് വിജയന്‍ നിസംശയം പറയുമായിരുന്നു. വിജയന്റെ ശ്രീബാലാജി കോഫി ഹൗസില്‍ പല പ്രമുഖരും ചായ കുടിക്കാനെത്തിയിട്ടുണ്ട്. മന്ത്രി മുഹമ്മദ് റിയാസും ചായക്കട സന്ദര്‍ശിച്ചിരുന്നു.



പേരൂർ: ഹരീഷ് ഭവനിൽ (വാട്ടപ്പള്ളിൽ) ചന്ദ്രശേഖര പണിക്കർ (68) അന്തരിച്ചു. ഭാര്യ: നട്ടശ്ശേരി മഠത്തിൽപറമ്പിൽ പരേതയായ നിർമ്മല ചന്ദ്രൻ, മക്കൾ : ഹരീഷ് ചന്ദ്രൻ (റേഷൻ കട, ചെറുവാണ്ടൂർ), രേഷ്മ ചന്ദ്രൻ (അധ്യാപിക, മംഗളം എഞ്ചിനീയറിംഗ് കോളേജ്, ഏറ്റുമാനൂർ), മരുമക്കൾ: മീരാ ഹരീഷ്, പ്രശാന്ത് (വീരു ഡ്രഗ്സ്, കോട്ടയം). സംസ്കാരം ഇന്ന് 2 മണിക്ക് വീട്ടുവളപ്പിൽ.




തിരുവഞ്ചൂർ: പെരുമ്പള്ളിലായ താഴത്തിളയടത്ത് പരേതനായ പരമേശ്വരൻ കർത്തായുടെ (കുഴിപ്പുരയിടം) മകൾ പി.കെ. സരസമ്മ (83) അന്തരിച്ചു. സഹോദരങ്ങൾ: കുട്ടിയമ്മ (പാലക്കാട് ), പരേതരായ ചെല്ലമ്മ, പരമേശ്വരൻ നായർ , പൊന്നമ്മ. സംസ്കാരം നാളെ രാവിലെ 11ന് പൂവത്തുംമൂട്ടിലുള്ള കുടുംബ വീട്ടിൽ.




ഏറ്റുമാനൂര്‍: വടക്കേനട രാധാസദനത്തിൽ ശ്രീധരമേനോന്‍റെ മകന്‍ സുരേഷ് എസ് (53) ബംഗളുരുവിൽ അന്തരിച്ചു. ഹാര്‍ഡ് വെയര്‍ എഞ്ചിനീയറാണ്. ഭാര്യ: മഞ്ചുഷ, മക്കള്‍: സഞ്ജന, സഞ്ജിത്. സംസ്കാരം ബംഗളുരുവിൽ നടത്തി.

ഏറ്റുമാനൂർ: ഏറ്റുമാനൂരപ്പൻ കോളേജ് റിട്ട ജീവനക്കാരൻ ഏറ്റുമാനൂർ ദിവാനിവാസിൽ പി എൻ ദിവാകരൻ നായർ (അനന്തൻ-74) അന്തരിച്ചു. ഭാര്യ പാറമ്പുഴ ശ്രീകൃഷ്ണവിലാസത്തിൽ ശാരദ. മക്കൾ: അഞ്ജലി, അരുൺ, മരുമക്കൾ: സന്ദീപ്, അഞ്ജിത. സംസ്കാരം ഞായറാഴ്ച 3ന് വീട്ടുവളപ്പിൽ



ഏറ്റുമാനൂര്‍: വൃന്ദാവനത്തില്‍ (തൊട്ടികണ്ടത്തില്‍) വേണുഗോപാല്‍ (65) അന്തരിച്ചു. പരേതനായ കൃഷ്ണന്‍നായരുടെയും കമലമ്മയുടെയും മകനാണ്. ഭാര്യ: സുലോചന, മകന്‍: ഗോപീകൃഷ്ണന്‍. സംസ്കാരം ചൊവ്വാഴ്ച 1.30ന് വീട്ടുവളപ്പില്‍.


പെർത്ത് (ഓസ്ട്രേലിയ): കർടിൻ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി റിട്ട. പ്രഫസറും റീഗൻ പവർ ഇന്‍റര്‍നാഷനൽ സിഇഒയുമായ ഡോ. സി.വേലായുധൻ നായർ (സി.വി.നായർ - 75) പെർത്തിൽ അന്തരിച്ചു. കോഴിക്കോട് ചെമ്മങ്കോട്ട് കുടുംബാംഗമാണ്. കോഴിക്കോട് ആർഇസിയിൽ (എൻഐടി) അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഏറ്റുമാനൂർ കൊച്ചുവീട്ടിൽ അംബിക നായർ. മക്കൾ: ലക്ഷ്മി നായർ (ഡാലസ്,യുഎസ്), സുജിത് നായർ (ബ്രിസ്ബെയ്ൻ, ഓസ്ട്രേലിയ). മരുമക്കൾ: ജയ്‌ദീപ് (ഡാലസ്, യുഎസ്), അലോക നായർ (ബ്രിസ്ബെയ്ൻ, ഓസ്ട്രേലിയ). സംസ്കാരം പിന്നീട്.

കൊച്ചി: മുതിർന്ന മാധ്യമപ്രവർത്തകൻ കെ എം റോയ് (82) അന്തരിച്ചു. പത്രപ്രവർത്തനത്തിന് പുറമെ പ്രഭാഷകനായും അധ്യാപകനായും നോവലിസ്റ്റായും അറിയപ്പെട്ടിരുന്നയാളാണ് കെ എം റോയ്. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ ഏഴു വർഷമായി ചികിത്സയിലായിരുന്നു അദ്ദേഹം. ഒരു വശം തളർന്നു പോയെങ്കിലും മാധ്യമമേഖലയിൽ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനരംഗത്തെത്തിയ കെ എം റോയ് പിൽക്കാലത്ത് മാധ്യമപ്രവർത്തകനായി മാറുകയായിരുന്നു. മഹാരാജാസ് കോളേജിൽ കെ.എസ്.പിയുടെ വിദ്യാർഥിനേതാവായിരുന്നു കെ എം റോയ്. കെ.എസ്.യു നേതാക്കളായി വയലാർ രവി, എ കെ ആന്‍റണി എന്നിവരും തിളങ്ങി നിന്ന സമയത്തു തന്നെയാണ് കെ എം റോയ് സോഷ്യലിസ്റ്റ് നേതാവായി പേരെടുത്തത്. മികച്ച പ്രസംഗ ശൈലിയായിരുന്നു അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. മംഗളം ദിനപത്രത്തിന്‍റെ ജനറൽ എഡിറ്ററായിരിക്കെയാണ് പതിറ്റാണ്ടുകൾ നീണ്ട പത്രപ്രവർത്തനത്തിൽനിന്ന് അദ്ദേഹം വിരമിച്ചത്.
മാധ്യമപ്രവർത്തനത്തിനൊപ്പം പത്രപ്രവർത്തന യൂണിയൻ ഭാരവാഹിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കേരള പത്രപ്രവർത്തക യൂണിയന്‍റെ സംസ്ഥാന പ്രസിഡന്‍റായിരുന്ന അദ്ദേഹം ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ് സെക്രട്ടറി ജനറലുമായിരുന്നു. രാഷ്ട്രീയ ഗുരുവായിരുന്ന മത്തായി മാഞ്ഞൂരാന്‍റെ ജീവചരിത്രവും രണ്ടു നോവലുകളും രണ്ടു യാത്രാ വിവരണങ്ങളും കെ എം റോയ് രചിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്‍റെ ഉന്നത മാധ്യമപുരസ്ക്കാരമായ സ്വദേശാഭിമാനി-കേസരി തുടങ്ങി ഒട്ടേറെ അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്.

കോട്ടയം: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വെൻ്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പാണംപടി ആനല്ലൂർചിറയിൽ അനൂപ് ബഞ്ചമിൻ(39) ആണ് മരിച്ചത്. ഹൈറേഞ്ച് മെഡിക്കൽസിലെ ജീവനക്കാരനായിരുന്ന അനൂപ് കഴിഞ്ഞ ശനിയാഴ്ച ചുങ്കം -വാരിശ്ശേരി റോഡിലുണ്ടായ അപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രി വെൻ്റിലേറ്ററിൽ കഴിയുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ മരിച്ചു. പരേതനായ ബഞ്ചമിൻ്റെയും തങ്കമ്മയുടെയും മകനാണ് അനൂപ്. ഭാര്യ: സോബിന. മക്കൾ: ബിയോൺസ്, ബേസിൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വേളൂർ പുളിനാക്കൽ സെൻ്റ്. ജോൺസ് ബാപ്റ്റിസ്റ്റ് പള്ളിയിൽ.

കൊച്ചി: മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ നടൻ റിസബാവ (55) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കുറച്ചു ദിവസങ്ങളായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. രാവിലെ മുതൽ നില വഷളായി ഉച്ചയോടെയാണ് മരണം സംഭവിച്ചത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മരണസമയത്ത് അടുത്തുണ്ടായിരുന്നു.
ഒട്ടേറെ സിനിമകളിൽ മറക്കാനാകാത്ത കഥാപാത്രങ്ങളെ സമ്മാനിച്ചാണ് റിസാബാവ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയത്. 1990-ല്‍ റിലീസായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ വേഷമാണ് റിസബാവയ്ക്ക് കരിയറിൽ ബ്രേക്കായത്. സിനിമയിലും സീരിയലിലുമായി നൂറ്റിയമ്പതോളം കഥാപാത്രങ്ങളെ അവതരിപ്പിച്ച റിസാബാവ, നായകവേഷത്തിലും അഭിനയിച്ചിട്ടുണ്ട്. 1990-ല്‍ റിലീസായ ഡോക്ടര്‍ പശുപതി എന്ന സിനിമയില്‍ പാര്‍വ്വതിയുടെ നായകനായാണ് റിസബാവ വേഷമിട്ടത്. എന്നാൽ നായകകഥാപാത്രങ്ങൾ പിന്നീട് റിസബാവയെ തേടി അധികം എത്തിയിട്ടില്ല. അങ്ങനെയാണ് മലയാള സിനിമയിലെ വില്ലൻ വേഷങ്ങളിൽ റിസബാവ ചുവടുറപ്പിക്കുന്നത്.
തൊണ്ണൂറുകളുടെ ആദ്യ പകുതിയിൽ റിസബാവ വില്ലനായി നിരവധി സിനിമകളാണ് പുറത്തിറങ്ങിയത്. അനിയൻ ബാവ ചേട്ടൻ ബാവ എന്ന ഹിറ്റ് ചിത്രത്തിൽ വില്ലൻ വേഷമായിരുന്നെങ്കിലും ഹാസ്യവും തനിക്ക് വഴങ്ങുമെന്ന് റിസബാവ തെളിയിച്ചു. ചമ്പക്കുളം തച്ചൻ, ഉപ്പുകണ്ടം ബ്രദേഴ്സ്, കാബൂളിവാല തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലും റിസബാവ വില്ലനായി രംഗത്തെത്തി. ഏറ്റവും ഒടുവിൽ വൺ, പ്രൊഫസർ ഡിങ്കൻ, മഹാവീര്യർ എന്നീ ചിത്രങ്ങളിലാണ് റിസബാവ അഭിനയിച്ചത്.
കൂടുതലായും വില്ലൻ വേഷങ്ങളിലാണ് അഭിനയിച്ചതെങ്കിലും സ്വഭാവനടനായും റിസബാവ തിളങ്ങി. അതിന് പുറമെ ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും അംഗീകാരങ്ങൾ നേടിയ കലാകാരനാണ് റിസബാവ. നിരവധി സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്. എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയാണ് റിസബാവ. 1966 സെപ്റ്റംബര്‍ 24 ന് കൊച്ചിയില്‍ ജനിച്ചു. തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നാടകവേദികളിലൂടെ സിനിമാരംഗത്ത് പ്രവേശിച്ചു. 1984-ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല.



