
കൊച്ചി : സിനിമാ താരം ധർമ്മജൻ ബോൾഗാട്ടിയുടെ മാതാവ് മാധവി കുമാരൻ (83) അന്തരിച്ചു . മക്കൾ: ബാഹുലേയൻ, ധർമജൻ. മരുമക്കൾ: സുനന്ദ, അനുജ. സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് ചേരാനെല്ലൂരിലെ ശ്മശാനത്തിൽ നടക്കും.

കൊച്ചി : സിനിമാ താരം ധർമ്മജൻ ബോൾഗാട്ടിയുടെ മാതാവ് മാധവി കുമാരൻ (83) അന്തരിച്ചു . മക്കൾ: ബാഹുലേയൻ, ധർമജൻ. മരുമക്കൾ: സുനന്ദ, അനുജ. സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് ചേരാനെല്ലൂരിലെ ശ്മശാനത്തിൽ നടക്കും.



ഏറ്റുമാനൂർ : മാടപ്പാട് ആഷാനിലയത്തിൽ ശ്രീദേവിക്കുട്ടിയമ്മ(69) അന്തരിച്ചു. പരേത നീണ്ടൂർ വടക്കേടത്ത് കുടുംബാംഗമാണ്. ഭർത്താവ് പാലക്കത്തുണ്ടത്തിൽ നാരായണൻ നായർ (മണി), മക്കൾ: അഭിലാഷ്, ആഷ, മരുമക്കൾ: ശാലിനി, സുരേഷ് കുമാർ. സംസ്ക്കാരം ബുധനാഴ്ച (22/02/23) 2ന് വീട്ടുവളപ്പിൽ.

പേരൂര്‍ (കോട്ടയം): പേരൂര്‍ തെനംകാലായില്‍ പരേതനായ ശിവശങ്കരന് നായരുടെ (റിട്ട. വില്ലേജ് ഓഫീസര്‍) ഭാര്യ ദേവകിയമ്മ (86) അന്തരിച്ചു. മകള്‍: ജ്യോതി എസ് (കെഎസ്എഫ്ഇ മുന്‍ ഏജന്റ്), മരുമകന്: ശശിധരന്‍പിള്ള (റിട്ട ജീവനക്കാരന്, കോട്ടയം ടെക്സ്റ്റയില്‍സ്, വേദഗിരി & സിപിഎം പായിക്കാട് മുന്‍ ബ്രാഞ്ച് സെക്രട്ടറി). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.

ചെന്നൈ: പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 78 വയസായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.തമിഴ്നാട്ടിലെ വെല്ലൂരിൽ 1945-ലായിരുന്നു ജനനം. കലൈവാണി എന്നായിരുന്നു യഥാർത്ഥ പേര്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുൾപ്പെടെ 19 ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിച്ചു. സ്വപ്നം എന്ന ചിത്രത്തിലെ സൗരയൂഥത്തിൽ വിടർന്നൊരു എന്ന ഗാനമാണ് മലയാളത്തിൽ അവർ ആദ്യം ആലപിച്ചത്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം 3 തവണ നേടിയ വാണി ജയറാമിനെ അടുത്തിടെ പത്മശ്രീ നല്കി രാജ്യം ആദരിച്ചിരുന്നു.


മരങ്ങോലി: എടാട്ട് ജ്യോതിഭവനില്‍ ശശിധരന് നായര്‍ (85) അന്തരിച്ചു. ഭാര്യ: മരങ്ങോലി കൃഷ്ണാടിയില്‍ കുടുംബാംഗം രത്നമ്മ, മക്കള്‍: ഗീത, പ്രീത, അനിത, മരുമക്കള്‍: എസ് ദിലീപ്കുമാര് അംബികാസദനം, ഏറ്റുമാനൂര്‍ (ചീഫ് മാനേജര്‍, എസ്ബിഐ, എല്എച്ച്ഓ, തിരുവനന്തപുരം), പി.ജി.സതീശ് ഒഴുകയില്‍, ഏറ്റുമാനൂര്‍ (സെയില്‍സ് ഓഫീസര്‍, ജിഎസ് കാള്‍ടെക്സ്, തിരുവനന്തപുരം), അജയകുമാര്‍ കൃഷ്ണകൃപ, കുമാരനല്ലൂര്‍ (ഡിവിഷണല്‍ എഞ്ചിനീയര്‍, റയില്‍വേ, എറണാകുളം). സംസ്കാരം വെള്ളിയാഴ്ച പകല്‍ 2ന് വീട്ടുവളപ്പില്‍.

ശ്രീകണ്ഠമംഗലം: ആഞ്ഞിലിത്തോട്ടം പുത്തൻപുര മണിക്കുട്ടൻ സി. ആർ (58) അന്തരിച്ചു. മക്കൾ: അനു കൃഷ്ണൻ, ആതിരാ കൃഷ്ണൻ, മരുമക്കൾ : രാജേഷ്, ആതിര. സംസ്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.


അമൃതപുരി: ആയുർവേദ ചികിത്സാ വിദഗ്ധൻ കോട്ടയം നാട്ടകം അയ്യപ്പൻ മേടയിൽ ഡോ.മറ്റക്കര രാമചന്ദ്രൻ നായർ (92) അമൃതപുരിയിൽ അന്തരിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പിൽ ( ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ) നിന്ന് സീനിയർ ആയുർവേദ ഫിസിഷ്യനായി റിട്ടയർ ചെയ്ത ഇദ്ദേഹം അമൃത മെഡിക്കൽ മിഷൻ ഓഫ് ആയുർവേദയിൽ ചീഫ് ഫിസിഷ്യനായും സേവനമനുഷ്ഠിച്ചിട്ടുണ്ട് . സംസ്ഥാന സർക്കാരിന്റെ അഷ്ടാംഗ രത്ന ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. വളരേക്കാലമായി അമൃതപുരി ആശ്രമത്തിലെ അന്തേവാസിയാണ്. സംസ്ക്കാരം അമൃതപുരി ആശ്രമത്തിൽ നടത്തി. ഭാര്യ: പത്മിനി രാമചന്ദ്രൻ. മക്കൾ: സിന്ധു ഹരി, സന്ദീപ് ആർ ചന്ദ്രൻ. മരുമക്കൾ: പരേതനായ കെ.ജി ഹരികുമാർ , മഞ്ജു.

ഏറ്റുമാനൂർ : വടക്കേനട രാജ്നിവാസിൽ രാമകൃഷ്ണൻ നായരുടെ (റിട്ട എച്ച്.എം) ഭാര്യ കെ.എസ്.ഇ.ബി റിട്ട സീനിയർ സൂപ്രണ്ട് വി.കെ. സേതു ഭായി (81) അന്തരിച്ചു. മക്കൾ : രാജേഷ്.ആർ (കെ.എസ്.ഇ .ലിമിറ്റഡ്), രാജീവ് ആർ (ഷിൻ വ, ഡൽഹി), മരുമക്കൾ : ഗംഗ ആർ. (ഏറ്റുമാനൂരപ്പൻ കോളേജ്), രശ്മി (ഷിൽ വ, ഡൽഹി). സംസ്ക്കാരം ഇന്ന് (7/1/23) 3 ന് വീട്ടുവളപ്പിൽ.

ഏറ്റുമാനൂർ: കല്പന കോട്ടേജിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ ലീല ആർ നായർ,(84) അന്തരിച്ചു. മക്കൾ: ഡോ.ആർ.രാധാകൃഷ്ണൻ (പ്രൊഫസർ & ഡീൻ, മംഗളം എൻജിനിയറിംഗ് കോളേജ്, ഏറ്റുമാനൂർ), അഡ്വക്കേറ്റ് ലേഖ സുരേഷ്, മിനിമോൾ.ആർ (അദ്ധ്യാപിക, അക്കര സ്കൂൾ കാവിശ്ശേരി), മരുമക്കൾ: ശൈല രാധാകൃഷ്ണൻ (ഓണം തുരുത്ത്), ജി.സുരേഷ്കുമാർ (ന്യൂ ഇൻഡ്യാ അഷ്വറൻസ്, ഏറ്റുമാനൂർ) എം. ശ്രീകുമാർ (റിട്ട. ഐ.ടി. ഐ., കഞ്ചിക്കോട്). ശവസംസ്കാരം ഇന്ന് (ചൊവ്വ) വൈകിട്ട് 3ന് ഇന്ദീവരം വീട്ടുവളപ്പിൽ.


*ആദരാഞ്ജലികൾ*
കള്ള്ഷാപ്പ് ലൈസന്‍സീസ് അസോസിയേഷന് സംസ്ഥാനസമിതി അംഗവും മലപ്പുറം പെരിന്തൽമണ്ണ SPARK GROUP എംഡി യുമായ പെരിന്തൽമണ്ണ പെരിങ്ങത്തറ (ആയിഷ കോംപ്ലക്സിന് പിൻവശം) പി.ജി.മോഹൻ (65) അന്തരിച്ചു.
പരേതന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊള്ളുന്നു.
- എം.എസ്.മോഹന്‍ദാസ്
(സംസ്ഥാവ പ്രസിഡന്റ്, TSLA )
, FKHA യുടെ STATE ഭാരവാഹിയും ആയിരുന്ന പറക്കോട്ടിൽ നാരായണനുണ്ണിയുടെ മരുമകനും.FKHA STATE SECRATORY പി അജയ് യുടെ സഹദാരിഭർത്താവും , HOTEL MAHENDRAPURI MALAPPURAM, HOTEL SAMRAT EDAKKARA, HOTEL DELETIA VADAKKANCHERI, എന്നീ ഹോട്ടലുകളുടെ ഉടമയും ആയ ശ്രീ പി. ജി. മോഹനൻ ഇന്ന് രാവിലെ മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു.
മലപ്പുറം ജില്ല പെരിന്തൽമണ്ണ ആയിഷ കോംപ്ലക്സിന് പിൻവശം പി.ജി.മോഹൻ (പെരിങ്ങത്തറ) അന്തരിച്ചു.
65 വയസായിരുന്നു.
പരേതരായ പെരിങ്ങത്തറ ഗോപാലകൃഷ്ണൻ്റെയും, എസ്.രാധയുടെയും മകനാണ്.
11.11.22 നാണ് ഭാര്യ മരണപ്പെട്ടത്.
ഭാര്യ :
പാറോക്കോട്ടിൽ ഉണ്ണിയുടെ മകൾ അനിത (Late)
മക്കൾ :
1. Dr. അശ്വതി മോഹൻ
2. Dr. ആതിര മോഹൻ
മരുമക്കൾ :
1. Dr.എം.ബി.വിനീത് > എറണാകുളം
2. Dr. സായ്ജിത്ത് > തൃപ്പൂണിത്തറ
ഇന്ന്
( 16.12.22 - വെള്ളി)
വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം നടത്തും.







കല്‍പ്പറ്റ: സോൾട്ട് ആന്റ് പെപ്പർ സിനിമയിലൂടെ ശ്രദ്ധേയനായ നടൻ മൂപ്പൻ വരയാൽ നിട്ടാനി കേളു അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. സോൾട്ട് ആന്റ് പെപ്പറിലെ മൂപ്പന്റെ വേഷം ചെയ്തത് കേളുവായിരുന്നു. ഈ സിനിമയ്ക്ക് പുറമെ പഴശിരാജ, ഉണ്ട, ബ്ലാക്ക് കോഫി എന്നീ ചിത്രങ്ങളിലും കേളു അഭിനയിച്ചിട്ടുണ്ട്. ഭാര്യ: മീനാക്ഷി. മക്കൾ: പുഷ്പ, രാജൻ, മണി, രമ. സംസ്കാരം ബുധനാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ നടക്കും.

കൈപ്പുഴ: എസ്ബിടി റിട്ട. മാനേജര്‍ കോട്ടയം കൈപ്പുഴ മുകളേല്‍ (മുണ്ടക്കല്‍) എം.സി.തോമസ് (തോമാച്ചായന് - 86) അന്തരിച്ചു. ഭാര്യ: സെലിന് തോമസ്, മക്കള്‍: പരേതനായ ചാക്കോച്ചന്, തൊമ്മച്ചന്, സ്മിത. സംസ്കാരം നവംബര്‍ 5 ശനിയാഴ്ച 3ന് പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് പള്ളിയില്‍.







കൊല്ലം: മാതാ അമൃതാനന്ദമയി ദേവിയുടെ അമ്മ ദമയന്തിയമ്മ(97) അന്തരിച്ചു. പരേതനായ കരുനാഗപ്പള്ളി ഇടമണ്ണേൽ വി. സുഗുണാനന്ദന്റെ ഭാര്യയാണ്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം. മറ്റുമക്കൾ: കസ്തൂരി ബായ്, പരേതനായ സുഭഗൻ, സുഗുണാമ്മ, സജിനി, സുരേഷ് കുമാർ, സതീഷ് കുമാർ, സുധീർ കുമാർ. മരുമക്കൾ: ഋഷികേശ്, ഷാജി, രാജു, ഗീത, രാജശ്രീ, മനീഷ. സംസ്കാരം പിന്നീട് അമൃതപുരി ആശ്രമത്തിൽ വച്ച് നടക്കും.

കോട്ടയം: പ്രശസ്ത കഥകളി നടൻ കലാകേന്ദ്രം മുരളീധരൻ നമ്പൂതിരി (53) അന്തരിച്ചു. കോട്ടയത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുടമാളൂർ കരുണാകരൻ നായരുടെയും മാത്തൂർ ഗോവിന്ദൻകുട്ടിയുടെയും ശിഷ്യനും പിൻഗാമിയുമായി സ്ത്രീ വേഷങ്ങളിലൂടെ പ്രസിദ്ധനായി. മാത്തൂർ ഗോവിന്ദൻകുട്ടി കലാമണ്ഡലം രാമൻകുട്ടി, കലാമണ്ഡലം ഗോപി കോട്ടക്കൽ ശിവരാമൻ തുടങ്ങിയവർ ക്കൊപ്പം മുരളീധരൻ നമ്പൂതിരി അവതരിപ്പിച്ച സ്ത്രീ വേഷങ്ങൾ കേരളത്തിലങ്ങോളമിങ്ങോളം ആസ്വാദക പ്രീതി പിടിച്ചു പറ്റി.
കുമാരനല്ലൂർ ഇലവനാട്ട് ഇല്ലത്ത് പരേതനായ ഇ.കെ നാരായണൻ നമ്പൂതിരിയുടെയും കമലാദേവി അന്തർജനത്തിന്റെയും മകനായി 1969 ജനുവരി 11 ന് ജനിച്ചു. മാത്തൂർ ഗോവിന്ദൻകുട്ടി ആശാന്റെ കലാകേന്ദ്രം കളരിയിൽ കഥകളി അഭ്യസിച്ചു. പേരൂർ മൂലവള്ളിൽ ഇല്ലത്ത് ഗീതാലാലാണ് ഭാര്യ. ഇ.എൻ. ശോഭനാ ദേവി, ഇ എൻ രാധാകൃഷ്ണൻ നമ്പൂതിരി എന്നിവർ സഹോദരങ്ങൾ.

തിരുവനന്തപുരം: മികച്ച സ്പോർട്സ് മാധ്യമ പ്രവർത്തകൻ ഡി.സുദർശൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നു പുലർച്ചെ ആയിരുന്നു വിയോഗം. തിരുവനന്തപുരത്തു ദീപികയിലായിരുന്നു ദീർഘകാലം. പിന്നീട് വിവിധ ടിവി ചാനലുകളിൽ പ്രവർത്തിച്ചു.



തെള്ളകം: റിട്ട എച്ച്എംടി ഉദ്യോഗസ്ഥന് ചക്കുങ്കല്‍ കെ.ജെ.ജോസഫ് (80) അന്തരിച്ചു. ഭാര്യ: മാന്നാനം മാറാമംഗലം എത്സമ്മ (റിട്ട ഗവ. ഡപ്യൂട്ടി സെക്രട്ടറി), മകള്‍: ഷിമ്മി, മരുമകന്: ജിബോ അലക്സ് ചാമക്കാലായില്‍, നീണ്ടൂര്‍ (ഇറ്റലി). സംസ്കാരം ബുധനാഴ്ച മൂന്നിന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം സംക്രാന്തി ലിറ്റില്‍ ഫ്ലവര്‍ പള്ളിയില്‍.

ലണ്ടൻ: എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. ആരോഗ്യനില മോശമായതിനെത്തുടർന്ന് കുറച്ചുദിവസങ്ങളായി ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. സ്കോട്ട്ലൻഡിലെ ബാൽമോറലിലെ അവധിക്കാല വസതിയിൽവച്ചായിരുന്നു അന്ത്യം. കീരീടാവകാശിയായ ചാള്‍സ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകള്‍ ആനി രാജകുമാരിയും മക്കളായ ആന്‍ഡ്രൂ രാജകുമാരന്, എഡ്വേര്‍ഡ് രാജകുമാരന്, ചെറുമകന് വില്യം രാജകുമാരന് എന്നിവരും ബാല്‍മോര്‍ കൊട്ടാരത്തിലുണ്ട്.

ഹരിപ്പാട്: അകംകുടി ശ്രീ നാരായണ ധർമ്മസേവാ സംഘം സെക്രട്ടറി അകംകുടി വിജയഭവനത്തില്‍ എൻ.പ്രഭാകരൻ (74) അന്തരിച്ചു. ഭാര്യ: വിജയമ്മ, മക്കൾ: പ്രദീപ് പി, പ്രമോദ് പി, മരുമക്കൾ: ഗീത, രാജി. സംസ്കാരം നാളെ (2-9-22) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

