
പേരൂർ: ഏറ്റുമാനൂർ പേരൂർ വേറക്കൽ വീട്ടിൽ പി സി രാജന്റെ ഭാര്യ സിന്ധു രാജൻ (53) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. മകള്‍ അമൃത രാജന്‍.

പേരൂർ: ഏറ്റുമാനൂർ പേരൂർ വേറക്കൽ വീട്ടിൽ പി സി രാജന്റെ ഭാര്യ സിന്ധു രാജൻ (53) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. മകള്‍ അമൃത രാജന്‍.

പേരൂര്‍ : ഏറ്റുമാനൂര്‍ പേരൂര്‍ തേക്കനിയില്‍ സുകുമാരന്‍ നായരുടെ ഭാര്യ സരസമ്മ സുകുമാരന്‍ (81) അന്തരിച്ചു. മക്കള്‍: പ്രഭാകരന്‍, രാധാകൃഷ്ണന്‍, അനിരുദ്ധന്‍, കുമാരി, മരുമക്കള്‍: ശ്രീകുമാരി (കുമാരനല്ലൂര്‍), ഗീതാകുമാരി (കടുത്തുരുത്തി), മിനി (മറ്റക്കര), ഹരിദാസ് (അതിരമ്പുഴ). സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് പേരൂര്‍ പുളിമൂട് കവലയ്ക്ക് സമീപമുള്ള മകൻ രാധാകൃഷ്ണന്റെ വീട്ടുവളപ്പിൽ.

കോതനെല്ലൂർ : കോതനെല്ലൂർ മുകളേൽ ദാമോദരൻ അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കല്യാണി. മക്കൾ : മണിയമ്മ, രാജമ്മ, മോഹിനി, സോമൻ, വിമല, ലളിത, സുജ. മരുമക്കൾ : മണിയൻ, ഗോപാലൻ, പ്രകാശൻ, കൃഷ്ണൻകുട്ടി, മോഹനൻ





കോട്ടയം: മംഗളം ദിനപത്രം അസിസ്റ്റൻ്റ് എഡിറ്റർ മാത്യൂസ് എം ജോർജ് അന്തരിച്ചു. പാത്താമുട്ടം മാളികക്കരോട്ട് എം എം ജോർജിന്റെ( റിട്ട. ഡെപ്യൂട്ടി ലേബർ കമ്മീഷണർ, മുൻ ജനറൽ മാനേജർ മംഗളം) മകൻ , മംഗളം ദിനപത്രം അസിസ്റ്റൻ്റ് എഡിറ്റർ മാത്യൂസ് എം ജോർജ് (52) അന്തരിച്ചു . മൃതദേഹം വെള്ളിയാഴ്ച രാവിലെ 9 ന് വീട്ടിൽ എത്തിക്കും. സംസ്കാരം ഉച്ചകഴിഞ്ഞ് 3 ന് വീട്ടിലെ ശുശൂഷകൾക്ക് ശേഷം നാലിന് പാത്താമുട്ടം മാർ സ്ലീബ പളളി സെമിത്തേരിയിൽ മകൻ:ഇഷാൻ ജോർജ് (ബിടെക് വിദ്യാർത്ഥി, സെൻ്റ് ഗിറ്റ്സ് കോളേജ്, പാത്താമുട്ടം ) മാതാവ് ജോളി ജോർജ് കൊല്ലാട് ചെമ്പകശേരിൽ കുടുംബാംഗം.




ഏറ്റുമാനൂർ : കട്ടച്ചിറ പറപ്പള്ളിൽ കൃഷ്ണൻ നായരുടെ ഭാര്യ പാറുക്കുട്ടിയമ്മ (ലീല - 76) അന്തരിച്ചു. മക്കൾ: ശ്രീകല, ശ്രീകുമാർ, മരുമക്കൾ: അനിൽകുമാർ (കൂരോപ്പട), രമ്യ (പേരൂർ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കട്ടച്ചിറയിലെ വീട്ടുവളപ്പിൽ.



തിരുവനന്തപുരം: കവിയും നിരൂപകനുമായ പത്മശ്രീ പി നാരായണക്കുറുപ്പ് അന്തരിച്ചു. 92 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം പേരൂർക്കട ഇന്ദിരാനഗറിലെ വസതിയിലായിരുന്നു അന്ത്യം.സംസ്കാരം ജൂൺ 21(ഞായർ) വൈകിട്ട് മൂന്നരയ്ക്ക് തൈക്കാട് ശാന്തികവാടത്തിൽ. ഭാര്യ : വിജയലക്ഷ്മി,മക്കൾ - ഡോ.വൃന്ദ ജയകുമാർ(റിട്ട:പ്രൊഫസർ, ഡി.ബി കോളേജ് ,ശാസ്താംകോട്ട), വിജു നാരായൺ(ഡെപ്യൂട്ടി ഡയറക്ടർ,ലോക്സഭ സെക്രട്ടേറിയറ്റ്),വിവേക് നാരായൺ (മാനേജിങ്ങ് എഡിറ്റർ,നെറ്റ് വർക്ക് 18) 2022 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. കേരളസാഹിത്യ അക്കാദമി,ഓടക്കുഴൽ,കേരള പാണിനി,വള്ളത്തോൾ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.



കൊച്ചി: പ്രശസ്ത മലയാളം ചലച്ചിത്ര താരം സലിം കുമാർ (56) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 10.43നായിരുന്നു അന്ത്യം. ഹൃദയാഘാതമുണ്ടായതാണ് മരണകാരണം.
കോമഡിലൂടെയും മിമിക്രിയിലൂടെയും1990 കളുടെ പകുതിയോടെയാണ് സലിംകുമാർ മലയാള സിനിമയിലേക്ക് എത്തിയത്. 2000ത്തോട് കൂടിയുള്ള സലിം കുമാറിന്റെ കഥാപാത്രങ്ങൾ മലയാളിയെ ഏറെ ചിരിപ്പിച്ചിരുന്നു. കോമഡി കഥാപാത്രത്തിന്റെ നിഴലിൽ നിന്ന് മാറി വളരെ സീരിയസ് ആയിട്ടുള്ള കഥാപാത്രങ്ങളിലും സലിം കുമാർ പ്രതിഭ തെളിയിച്ചിരുന്നു. മലയാള സിനിമയിലെ സലിം കുമാറിന്റെ തഗ് ഡയലോഗുകൾ ട്രോളുകളിൽ ഇപ്പോഴും സജീവമാണ്.
1969 ഒക്ടോബര്‍ ഒന്‍പതിന് വടക്കന്‍ പറവൂരിലാണ് സലിംകുമാര്‍ ജനിച്ചത്. കൊച്ചിന്‍ കലാഭവനിലും സാഗറിലുമെല്ലാം സജീവമായി മിമിക്രി അവതരിപ്പിച്ചു. ഉറ്റസുഹൃത്തായ നാദിര്‍ഷയാണ് സലിംകുമാറിനെ സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയത്. ഇഷ്ടമാണ് നൂറുവട്ടമായിരുന്നു ആദ്യ ചിത്രം. 2000 ത്തില്‍ പുറത്തിറങ്ങിയ തെങ്കാശിപ്പട്ടണം സൂപ്പര്‍ഹിറ്റായതോടെ സലിംകുമാര്‍ മലയാളിയുടെ മനസിലും ഇരിപ്പുറപ്പിച്ചു. മുന്നൂറിലേറെ സിനിമകളില്‍ താരം നിറഞ്ഞുനിന്നു. കൂടാതെ കംപാര്‍ട്മെന്‍റ്, കറുത്ത ജൂതന്‍, ദൈവമേ കൈ തൊഴാം കെ.കുമാറാകണം എന്നീ സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തു.
അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ അഭിനയത്തിന് 2005ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം സലിം കുമാറിനെ തേടിയെത്തി. ആദാമിന്‍റെ മകന്‍ അബുവിലൂടെ 2010 ൽ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരവും, അയാളും ഞാനും തമ്മില്‍ എന്ന സിനിമയിലൂടെ 2013ൽ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരവും സലിം കുമാർ നേടിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് താരം ആരോഗ്യപരമായ വെല്ലുവിളികൾ നേരിട്ടിരുന്നു. ലിവർ സിറോസിസ് ബാധിച്ചത് മദ്യപാനം കൊണ്ടല്ലെന്നും അത് പാരമ്പര്യമായി ലഭിച്ച അസുഖമാണെന്നും അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു. രോഗാവസ്ഥയിലായിരുന്ന കാലയളവിൽ വ്യാജ ചികിത്സകൾ തേടേണ്ടി വന്നതും അത് ആരോഗ്യനില വഷളാക്കിയതും താരം മുമ്പ് പരസ്യമായി പങ്കുവെച്ചിട്ടുണ്ട്. മുഖ്യമന്ത്രി വി ഡി സതീശന്റെ പറവൂരിലെ സ്വീകരണ പരിപാടിയിലാണ് സലിം കുമാർ അവസാനമായി പൊതുവേദിയിലെത്തിയത്.


ഏറ്റുമാനൂർ: ശക്തിനഗര്‍ ഗൗരീപദ്മത്തില്‍ (മടത്തേട്ട് ലെയ്ന്‍) കെ.എസ്.ഈ.ബി റിട്ട.ജൂനിയർ സൂപ്രണ്ട് പി.വിശ്വനാഥൻ നായർ (86) അന്തരിച്ചു. ഭാര്യ P K ലളിത (കെ.എസ്.ഈ.ബി റിട്ട. സീനിയർ സൂപ്രണ്ട്). മക്കൾ ഡോ. വി. ഹേമ, ഡോ. വി. ഉമ, മരുമക്കൾ പരേതനായ ഡോ പി. ബിജു, ഡോ. അരുൺരാജ് കൈമൾ. സംസ്കാരം 29/5/2026 വെള്ളിയാഴ്ച ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.






ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സണും കോൺഗ്രസ് നേതാവുമായ തെള്ളകം പുളിമാന്‍തുണ്ടത്തില്‍ (അമ്പലത്തിങ്കൽ) ടോമി കുരുവിളയുടെ ഭാര്യ മേരി ടോമി (66) അന്തരിച്ചു. സംസ്കാരം ഏപ്രിൽ 29 ന് വൈകുന്നേരം 4 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം തെളളകം പുഷ്പഗിരി പള്ളി സെമിത്തേരിയില്‍. മക്കൾ: ആൻ മരിയ ടോമി, ആഗ്‌നത് മരിയ ടോമി.



അതിരമ്പുഴ: മുൻ അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജെ ജോർജ്ജ് കിടങ്ങയിൽ (87) അന്തരിച്ചു. സംസ്കാരം പിന്നിട്.


ഏറ്റുമാനൂർ: ഏറ്റുമാനൂർ കിഴക്കേനട പുത്തൻവീട്ടിൽ വി എൻ രാമകൃഷ്ണൻ നായർ (91) അന്തരിച്ചു. ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് റിട്ടയേർഡ് അസിസ്റ്റന്റ് സെക്രട്ടറിയാണ്. ഭാര്യ പരേതയായ റിട്ട. അധ്യാപിക പി ലീലാമ്മ . മക്കൾ മിനി ( റിട്ടയേഡ് ടീച്ചർ ശ്രീശങ്കരാ കോളേജ് കാലടി ) ബീന എൽ, സജി ആർ ( ജില്ലാ പട്ടികജാതി വികസന വകുപ്പ് കോട്ടയം) മരുമക്കൾ അഡ്വക്കേറ്റ് ജി സുരേഷ് മൂവാറ്റുപുഴ. പി നടരാജൻ ആകാശവാണി കൊച്ചി. രജനി ആർ (അധ്യാപിക ഗവൺമെന്റ് ടിടിഐ ഏറ്റുമാനൂർ ). സംസ്കാരം16.04.2015 വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം രണ്ട് മണിക്ക് വീട്ടുവളപ്പിൽ.


ഏറ്റുമാനൂര്‍ : പുന്നത്തുറ വെസ്റ്റ് ആല്ക്കല്‍ വാസു എ. പി. (84) അന്തരിച്ചു. സംസ്‌കാരം നാളെ (11.04.2026) 2 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: നീണ്ടൂർ പുതുപറമ്പിൽ കടുംബാംഗം കമല. മക്കള്‍ : ഓമന, ശോഭന, സുനില, ചന്ദ്രബാബു (അക്ഷയ പ്രിന്റേഴ്സ്, ഏറ്റുമാനൂര്‍), മരുമക്കള്‍: പരേതനായ വേണു കുന്നുംപുറത്ത് (അയര്‍ക്കുന്നം), ഗോപാലന്‍ വര്‍ണ്ണാട്ട് (ഒറ്റപ്പാലം), പരേതനായ ഷാജി കൊട്ടാരത്തില്‍ (കളത്തൂര്‍), റ്റീന ഐക്കരമല (വില്ലൂന്നി).

ഏറ്റുമാനൂർ : അതിരമ്പുഴ ഞരളിക്കോട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ അമ്മിണി (73) അന്തരിച്ചു. പെരുവ കുന്നപ്പള്ളി മുതിരക്കാലായിൽ കുടുംബാംഗമാണ്. മക്കൾ: സിന്ധു ( ഡൽഹി നേഴ്സ്), സജീഷ്, പരേതനായ സതീശൻ. മരുമക്കൾ: അജിമോൻ, അനുമോൾ. സംസ്കാരം വെള്ളി വൈകുന്നേരം 2 മണിക്ക് വീട്ടുവളപ്പിൽ.




