03 August, 2023 01:02:35 PM


തൃശൂർ ചേലക്കരയിൽ വയോധികനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി



തൃശൂർ: ചേലക്കരയിൽ വയോധികനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേലക്കര പത്തുകുടി പുത്തൻ പുരയിൽ 73 വയസ്സുള്ള അബ്ദുൽ റഹ്മാൻ ആണ് മരിച്ചത്. ചേലക്കര ദൂതംക്കോട്ട് കുളത്തിൽ ഇന്ന് രാവിലെയാണ്‌ മൃതദേഹം കണ്ടെത്തിയത്.

കുളത്തിന്‍റെ പടികളിൽ നിന്നും ഇദ്ദേഹത്തിന്‍റെ വസ്ത്രവും ചെരിപ്പും കണ്ടെത്തിയിരുന്നു. ചേലക്കര പൊലീസ് സർക്കിൾ ഇൻസ്പെക്ടർ കെ ജി കൃഷ്ണകുമാറിന്‍റെയും ,എസ് ഐ, എ ആർ  നിഖിലിന്‍റെയും നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K