01 April, 2023 12:30:27 PM
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് 92 രൂപ കുറഞ്ഞു
ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ സാമ്പത്തിക വര്‍ഷാരംഭത്തില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് വില കുറഞ്ഞു. 19 കിലോഗ്രാം തൂക്കം വരുന്ന സിലിണ്ടറിന് 92 രൂപയാണ് കുറച്ചിട്ടുള്ളത്.
വാണിജ്യ സിലിണ്ടറിന് മാര്‍ച്ചില്‍ മാത്രം 350 രൂപയോളം വര്‍ധനവുണ്ടായിരുന്നു. 2034 രൂപയാണ് കൊച്ചിയില്‍ 19 കിലോ പാചകവാതക സിലിണ്ടറിന്‍റെ നിലവിലെ വില.
അതേസമയം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ മാറ്റമില്ല. മാര്‍ച്ച് 1ന് ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചിരുന്നു. 1110 രൂപയാണ് സിലിവിലെ ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്‍റെ വില.