10 March, 2023 09:38:48 AM


സ്വപ്നയുടെ ആരോപണങ്ങൾ പച്ചക്കള്ളം; കണ്ടത് വെബ് സീരീസ് ചർച്ചയ്ക്ക് - വിജേഷ് പിള്ള



കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഉയർത്തിയ ആരോപണങ്ങൾ പച്ചക്കള്ളമെന്ന് വിജേഷ് പിള്ള. കേസ് ഒത്തുത്തീർപ്പാക്കാൻ താൻ ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്ന വാദത്തെ അദ്ദേഹം പൂർണ്ണമായി എതിർത്തു. വെബ് സീരീസുമായി ബന്ധപ്പെട്ട ചർച്ചയ്ക്കാണ് സ്വപ്നയുമായി കൂടിക്കാഴ്ച നടത്തിയത്. താൻ ഭീഷണിപ്പെടുത്തിയെന്ന ആരോപണം സ്വപ്ന തെളിയിക്കട്ടേയെന്നും വിജേഷ് പിള്ള പ്രതികരിച്ചു.

സ്വപ്നയുമായി രഹസ്യചർച്ച നടത്തിയിട്ടില്ല. ഹോട്ടലിൽ പരസ്യമായിട്ടാണ് കണ്ടത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗേവിന്ദനെ മാധ്യമങ്ങളിൽ കണ്ടുള്ള പരിചയം മാത്രമേ ഉള്ളൂവെന്നും വിജേഷ് പിള്ള കൂട്ടിച്ചേർത്തു. സ്വപ്നയുടെ ആരോപണത്തെത്തുടർന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് ഇന്നലെ വിളിച്ചതായും ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്കിയതായും വിജേഷ് പിള്ള കാക്കനാട്ട് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K