08 March, 2023 10:09:38 PM
ഏഷ്യാനെറ്റ് ന്യൂസ് ഓഫീസുകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണം - ഹൈക്കോടതി
കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് ഓഫീസുകള്‍ക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ ഓഫീസുകള്‍ക്ക് ഏഷ്യാനെറ്റ് ന്യൂസ് ആവശ്യപ്പെടുന്നത് അനുസരിച്ച് സുരക്ഷ ഉറപ്പാക്കണം എന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് ജസ്റ്റിസ് എന്‍ നഗരേഷ് നിര്‍ദേശം നല്‍കി. ഏഷ്യാനെറ്റ് ന്യൂസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദേശം. ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസില്‍ ഉണ്ടായ എസ് എഫ് ഐ അതിക്രമത്തിന്‍റെ പശ്ചാത്തലത്തില്‍ ആണ് ഹര്‍ജി നല്‍കിയത്.
അതേസമയം ഏഷ്യാനെറ്റ് ന്യൂസിന് എതിരായ ദുഷ്പ്രചാരണങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി മുംബൈയില്‍ മലയാളി കൂട്ടായ്മ രംഗത്തെത്തി. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായാണ് ഒരു സംഘം മലയാളികള്‍ സിഎസ്ടി റെയില്‍വേ സ്റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചത്. ലഹരി മാഫിയക്കെതിരായ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോരാട്ടങ്ങളില്‍ ഒപ്പം നില്‍ക്കും എന്നും പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.