22 February, 2023 12:11:21 PM


അൽഷിമേഴ്സ് രോഗിയായ ഭര്‍ത്താവിന്‍റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ജീവനൊടുക്കി



ഇടുക്കി: ഇടുക്കിയിൽ അൽഷിമേഴ്സ് രോഗിയായ ഭര്‍ത്താവിന്‍റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ജീവനൊടുക്കി. ഇടുക്കി കുളമാവ് കരിപ്പിലങ്ങാടാണ് സംഭവം. അൽഷിമേഴ്സ് രോഗിയായ കുളപ്പുറത്ത് സുകുമാരന്‍റെ കഴുത്തറുത്ത ശേഷം ഭാര്യ മിനിയാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി കിടപ്പുരോഗിയായ സുകുമാരൻ റിട്ട. റെയില്‍വേ ഉദ്യോഗസ്ഥനാണ്. കഴുത്തിൽ ഗുരുതരമായി മുറിവേറ്റ ഭര്‍ത്താവ് ആശുപത്രിയിൽ ചികിത്സയിലാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K