20 February, 2023 08:03:09 PM


എസ്എഫ്ഐ നേതാവായ വിദ്യാർത്ഥിനിക്ക് ഡിവൈഎഫ് ഐ നേതാവിന്‍റെ മര്‍ദനം



ആലപ്പുഴ: ഹരിപ്പാട് എസ് എഫ് ഐ ഏരിയ പ്രസിഡന്‍റായ വിദ്യാർത്ഥിനിക്ക് നേരെ ഡി വൈ എഫ് ഐ ബ്ലോക്ക് ഭാരവാഹിയുടെ ക്രൂരമായ ആക്രമണം. വനിതാ നേതാവായ ചിന്നുവിനെ ഡി വൈ എഫ് ഐ ബ്ലോക്ക് ഭാരവാഹിയായ അമ്പാടി ബൈക്കിടിച്ചു വീഴ്ത്തിയ ശേഷം മർദ്ദിച്ചു. തലയ്ക്കും ശരീരത്തും മുറിവേറ്റ ചിന്നു ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മർദ്ദിച്ചത് ഡി വൈ എഫ് ഐ ബ്ലോക്ക്  വൈസ് പ്രസിഡന്‍റും സി പി എം ബ്രാഞ്ച് സെക്രട്ടറിയുമായ അമ്പാടി ഉണ്ണിയാണെന്ന് ചിന്നു പറഞ്ഞു.

അമ്പാടി ഉണ്ണിക്കൊപ്പം എസ് എഫ് ഐ നേതാവിനെ മർദിക്കാൻ ഏതാനും സി പി എം അനുഭാവികളും ഉണ്ടിയിരുന്നു. ആക്രമണത്തിനിരയായ പി ചിന്നു കേരള സർവകലാശാല യൂണിയൻ വൈസ് ചെയർമാൻ കൂടിയാണ്. അമ്പാടി ഉണ്ണിക്കെതിരെ ചിന്നുവും ഏതാനും പെൺകുട്ടികളും സി പി എം ഏരിയ നേതൃത്വത്തിനും ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റിക്കും പരാതി നൽകിയിരുന്നു. ഈ പരാതിയിൽ ഡി വൈ എഫ് ഐ നിയോഗിച്ച കമ്മീഷൻ അന്വേഷണം നടത്തി വരുന്നതിനിടെയാണ് ആക്രമണം നടന്നത്.

വിദ്യാർത്ഥിനിയെ മർദിച്ച ഡിവൈഎഫ്ഐ  നേതാവ് അമ്പാടി ഉണ്ണിയെ സംഘടനയില്‍നിന്നും പുറത്താക്കി. തുടർനടപടികൾ നാളെ ഡിവൈഎഫ്ഐ  ആലപ്പുഴ ജില്ലാ നേതൃ യോഗത്തിൽ തീരുമാനിക്കും


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K