18 February, 2023 01:24:53 AM
വിവാഹശേഷം വരന്റെ വീട്ടിലേക്കുള്ള യാത്രക്കിടെ വധു കാമുകനൊപ്പം ഒളിച്ചോടി
ഫിറോസാബാദ് : വിവാഹ ശേഷം വരന്റെ വീട്ടിലേക്കുള്ള യാത്രക്കിടെ വധു കാമുകനൊപ്പം ഒളിച്ചോടി. വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിയുന്നതിനു മുന്നേ വരനെ ഉപേക്ഷിച്ചു കാമുകനൊപ്പം കടന്നു കളയാന്‍ ശ്രമിക്കുകയായിരുന്നു വധു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
വ്യാഴാഴ്ച വിവാഹ ചടങ്ങുകളെല്ലാം പൂര്‍ത്തിയാക്കി വരന്റെ വീട്ടിലേക്കുള്ള യാത്രക്കിടെ കാര്‍ നിര്‍ത്തിച്ച വധു കാമുകനൊപ്പം ബൈക്കില്‍ ഓടിപ്പോകുകയായിരുന്നു. യാത്രക്കിടെ ശാരീരിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ച് വധു വാഹനം നിര്‍ത്താന്‍ വരനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് കാറില്‍ നിന്ന് പുറത്തിറങ്ങിയ വധു ആ വഴി ബൈക്കുമായി എത്തിയ കാമുകനൊപ്പം കടന്നു കളഞ്ഞു.
വധു മറ്റൊരാളോടൊപ്പം പോകുന്നത് കണ്ട് വരന്‍ ഉറക്കെ നിലവിളിച്ചതിനെ തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ ഓടിക്കൂടി. വരനും കൂട്ടരും ചേര്‍ന്ന് ഇവരെ പിന്തുടര്‍ന്നു. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ വധുവിനെ നടുറോഡില്‍ ഉപേക്ഷിച്ച് കാമുകന്‍ ഓടി രക്ഷപ്പെട്ടു. ഇരുവരും ചേര്‍ന്ന് ആഗ്രയിലേക്ക് ഒളിച്ചോടി പോകാനാണ് ശ്രമം നടത്തിയത്. പിന്നാലെ നവദമ്ബതികളായ വധൂവരന്മാരും അവരുടെ ബന്ധുക്കളും പോലീസ് സ്റ്റേഷനില്‍ എത്തി.