01 January, 2023 08:25:13 PM
സ്ത്രീകളോടൊപ്പം സെല്‍ഫി എടുക്കാന്‍ നിര്‍ബന്ധിച്ചു; ന്യൂഇയര്‍ പാര്‍ട്ടിക്കിടെ കൂട്ടത്തല്ല്
നോയിഡ: പുതുവത്സരാഘോഷത്തിനിടെ സ്ത്രീകളോടൊത്ത് സെല്‍ഫിയെടുക്കാന്‍ ഒരു സംഘം യുവാക്കള്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം. ഉത്തര്‍ പ്രദേശിലെ ഗ്രേയിറ്റര്‍ നോയിഡയില്‍ ഒരു ഹൗസിംഗ് സൊസൈറ്റിയില്‍ ഞായറാഴ്ച അര്‍ധരാത്രിയാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തിന്‍റെ വീഡിയോ പുറത്ത് വന്നതോടെയാണ് വിവരം പുറംലോകമറിയുന്നത്.
സ്ത്രീകളുടെ ഭര്‍ത്താക്കന്മാരും സെല്‍ഫി എടുക്കാന്‍ ശ്രമിച്ചവരും തമ്മിലാണ് തര്‍ക്കമുണ്ടായത്. തന്റെയും സുഹൃത്തിന്റെയും ഭാര്യമാരെ ഇവര്‍ നിര്‍ബന്ധപൂര്‍വ്വം സെല്‍ഫിക്ക് പ്രേരിപ്പിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയതെന്ന് സ്ഥലത്തെ താമസക്കാരനായ അജിത്കുമാര്‍ വ്യക്തമാക്കി. തടയാന്‍ ശ്രമിച്ചപ്പോള്‍ തന്നെയും സുഹൃത്ത് റിതേഷിനെയും മര്‍ദ്ദിച്ചതായും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചവര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു.