21 June, 2022 01:38:12 PM


യാക്കോബായ സുറിയാനി സഭ മുൻ മെത്രാപ്പോലീത്ത സഖറിയാസ് മാർ പോളിക്കാർപ്പസ് കാലം ചെയ്തു



കോട്ടയം: യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസന മുൻ മെത്രാപ്പോലീത്ത സഖറിയാസ് മാർ പോളിക്കാർപ്പസ് മെത്രാപ്പോലീത്ത കാലം ചെയ്തു.  ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം മണർകാട് സെന്‍റ് മേരീസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും 9.30 ഓടെ മരണം സംഭവിച്ചു. കോട്ടയം കുറിച്ചി കൊച്ചില്ലം കുടുംബാംഗമാണ്. ഭൗതിക ശരീരം വൈകുന്നേരം വരെ മണർകാട് പള്ളിയിൽ പൊതുദർശനത്തിനു വയ്ക്കും. വൈകുന്നേരം സന്ധ്യ പ്രാർത്ഥനയ്ക്ക് ശേഷം കുറിച്ചി പുത്തൻപള്ളിയിലേക്ക് വിലാപയാത്രയായി ഭൗതിക ശരീരം കൊണ്ടുപോകും. നാളെ മൂന്ന് മണിക്ക് കുറിച്ചി പുത്തൻപള്ളിയിൽ കബറടക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K