04 July, 2017 03:42:53 AM


ബെ​യ്‌​ലി​പാ​ലം പ​രി​ശോ​ധി​ക്കാ​ൻ ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നും സൈനികരെ​ത്തി ‌



അ​ടൂ​ർ: ബെ​യ്‌​ലി പാ​ലം നി​ർ​മി​ച്ച ഹൈ​ദ​രാ​ബാ​ദ് എ​ൻ​ജി​നീ​യ​റിം​ഗ് റെ​ജി​മെ​ന്‍റി​ൽ നി​ന്നും സൈ​നി​ക​രെ​ത്തി പാ​ല​ത്തി​ന്‍റെ സു​ര​ക്ഷ പ​രി​ശോ​ധി​ച്ചു. ഒ​രാ​ഴ്ച മു​ന്പ് ക​ല്ല​ട​യാ​റ്റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ബെ​യ്‌​ലി പാ​ല​ത്തി​ന്‍റെ അ​ടി​വ​ശ​ത്ത് ത​ട്ടി​യാ​ണ് വെ​ള്ളം ഒ​ഴു​ക്കി​യ​ത്.  ല​ഫ്. കേ​ണ​ൽ വി.​കെ. രാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി.​വി.​എ​ൻ. റെ​ഡി, കൃ​ഷ്ണ​കു​മാ​ർ, ഷാ​നു സു​ന്ദ​ർ, വൈ.​അ​രു​ൾ, കെ.​മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘമാണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 

ഇ​ന്ന​ലെ രാ​വി​ലെ ഏ​നാ​ത്ത് എ​ത്തി​യ സം​ഘം ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ്, കെ​എ​സ്ടി​പി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ചേ​ർ​ന്ന് സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി. സേ​നാം​ഗ​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി മ​രാ​മ​ത്ത് വ​കു​പ്പ് സെ​ക്ര​ട്ട​റി, കെ​എ​സ്ടി​പി ചീ​ഫ് എ​ൻ​ജി​നീ​യ​ർ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തും. ശ​ക്ത​മാ​യ വെ​ള്ള​മൊ​ഴു​ക്കി​നെ തു​ട​ർ​ന്ന് പാ​ല​ത്തി​ന്‍റെ ഇ​രു​ഭാ​ഗ​ത്തെ​യും അ​ബ​ട്ട്മെ​ന്‍റി​ന് ചു​റ്റും സ്ഥാ​പി​ച്ചി​രു​ന്ന പാ​റ​യും മ​ണ്ണും ഇ​ള​കി​പ്പോ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് അ​ബ​ട്ട്മെ​ന്‍റി​ന് ചു​റ്റും കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ബ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. വെ​ള്ളം ഉ​യ​രു​മ്പോ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ശ്ന​ങ്ങ​ളാ​ണ് സേ​ന ഇ​ന്ന​ലെ പ​രി​ശോ​ധി​ച്ച​ത്.

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലെ മ​ഴ സാ​ധ്യ​ത​യും പ​രി​ശോ​ധി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വ​രു​ന്ന 15 ദി​വ​സ​ത്തെ മ​ഴ​യു​ടെ സാ​ധ്യ​ത​യും മ​ഴ​യു​ടെ അ​ള​വും ല​ഭ്യ​മാ​ക്കാ​ൻ കെ​എ​സ്ടി​പി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന് ക​ത്ത് ന​ല്കി. കെ​എ​സ്ടി​പി ചീ​ഫ് എ​ൻ​ജി​നീ​യ​ർ ഡാ​ർ​ളി​ൻ സി. ​ഡി​ക്രൂ​സ്, സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ർ ദീ​പു, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ജി. ​എ​സ്. ഗീ​ത, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ റോ​ഷ് മോ​ൻ, ഇ​റി​ഗേ​ഷ​ൻ സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ർ ടെ​റ​ൻ​സ് ആ​ന്‍റ​ണി, കെ​ഐ​പി ഇ​ഇ സ​ജു എ​ന്നി​വ​രും എ​ത്തി​യി​രു​ന്നു. ‌



Share this News Now:
  • Google+
Like(s): 90