04 July, 2017 12:15:20 AM


പൂഞ്ഞാര്‍ മോഡല്‍ പോളിടെക്നിക്കില്‍ സ്‌പോട്ട് അഡ്മിഷന്‍

കോട്ടയം: കേരളസര്‍ക്കാര്‍ സ്ഥാപനമായ ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂഞ്ഞാര്‍ മോഡല്‍ പോളിടെക്നിക് കോളേജില്‍ 2017-2018 അദ്ധ്യായന വര്‍ഷത്തിലേക്ക് ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സില്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ ഏഴിന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.  അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാതിരുന്നവര്‍ക്ക് അന്നേ ദിവസം നേരിട്ട് ഹാജരായി പ്രവേശനം നേടാം. താത്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  രക്ഷകര്‍ത്താവിനോടൊപ്പം രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍  ഹാജാരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04822 209265, 9495443206 , 8593025976. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K