04 July, 2017 12:13:41 AM


പട്ടികജാതിവിഭാഗക്കാര്‍ക്ക് സോഫ്റ്റ്‌വേയര്‍ വികസനത്തില്‍ പരിശീലനം

തിരുവനന്തപുരം: സോഫ്റ്റ്‌വേയര്‍ വികസനത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് പരിശീലനം. പ്രതിമാസം 5500 രൂപ സ്റ്റൈപന്റ് ലഭിക്കും. കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കില്‍ എം.സി.എ/എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ തത്തുല്യയോഗ്യത ഉളളവരെയാണ് പരിഗണിക്കുക. കൂടാതെ, ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ഡിപ്ലോമ ഉളളവര്‍ക്കും എഞ്ചിനീയറിംഗ് കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും കമ്യൂണി ക്കേഷനിലും വ്യക്തിത്വ വികസനത്തിലുമുളള 3 മാസത്തെ പരിശീലനവും നല്‍കുന്നുണ്ട്. പ്രതിമാസം 4000 രൂപ സ്റ്റൈപന്റ് ലഭിക്കും. പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്നവയടക്കം ജൂലൈ 6 ന് രാവിലെ 10 ന് സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, റ്റി.സി 81/2964, തൈക്കാട് പി.ഒ., തിരുവനന്തപുരം-695014 നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ഃ 0471 2323949



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K