28 June, 2017 11:55:32 PM


ട്ര​​യി​നി​ൽനിന്നും പോലീ​സു​കാ​രെ ത​ള്ളി​യി​ട്ട് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മം; പ്ര​തി​ക​ൾ പി​ടി​യി​ൽ




കാ​യം​കു​ളം: പൊ​ലീ​സു​കാ​രെ ട്ര​യി​നി​ൽനിന്ന് ത​ള്ളി​യി​ട്ട് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച മോ​ഷ​ണ​ക്കേ​സ് പ്ര​തി​ക​ളെ പോലീസ് ഓ​ടി​ച്ച് പി​ടി​കൂടി. ബുധനാഴ്ച വൈ​കു​ന്നേ​രം കാ​യം​കു​ളം റ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. നി​ര​വ​ധി മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​ക​ളാ​യ ത​ഴ​വാ സ്വ​ദേ​ശി ദി​നു രം​ഗ​ൻ, ശ്രീ​ജി​ത്ത് എ​ന്നി​വ​രാ​ണ് പോലീ​സു​കാ​രെ വെ​ട്ടി​ച്ചു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​ത്. പ്രതികളെ പിടികൂടുന്നതിനിടെ വീ​ഴ്ച​യി​ൽ തി​രു​വ​ന​ന്ത​പു​രം എ ആ​ർ ക്യാ​മ്പി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ബി​നു കു​മാ​റി​ന് കൈ​മു​ട്ടി​ന്‌ പ​രി​ക്കേ​റ്റു.

ആ​ല​പ്പു​ഴ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു സം​ഭ​വം.ബാ​ത്ത് റൂ​മി​ൽ ക​യ​റി​യ പ്ര​തി​ക​ൾ വാ​തി​ലി​ൽ കാ​വ​ൽ നി​ന്ന പോലീ​സു​കാ​രെ ത​ള്ളി​യി​ട്ട് ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ട്രെയിനിൽനിന്നും ഇറങ്ങി ഓടിയ പ്രതികളെ കായംകുളം പോലീസിന്‍റെ സഹായത്തോടെ റ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ റോ​ഡി​ൽനിന്ന് പി​ടി​കൂടി.



Share this News Now:
  • Google+
Like(s): 67